അമ്മയെ പറഞ്ഞത് വേദനയായി; അതേ ഭാഷയിൽ പറയാൻ മോഹൻലാൽ പറഞ്ഞതുപോലെ ” ‘അയാളുടെ തന്ത അല്ലല്ലോ എന്റെ തന്ത’: പത്മജ വേണുഗോപാൽ BJP leader Padmaja Venugopal reacts on the allegations against Rahul mamkoottathil after his resignation | Kerala
Last Updated:
ഒരു എംഎൽഎ എന്നു പറഞ്ഞാൽ നമുക്ക് ധൈര്യമായി വീട്ടിൽ കയറ്റാൻ പറ്റുന്ന ആളായിരിക്കണമെന്നും പത്മജ
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങൾക്കും തുടർന്നുണ്ടായ രാജിക്കും പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാല്‍.മുന്‍പ് രാഹുല്‍ തന്റെ അമ്മയെ പറ്റിപ്പറഞ്ഞത് ഒരുപാട് വേദനിപ്പിച്ചിരുന്നുവെന്ന് പത്മജ പറഞ്ഞു. ‘ഇപ്പോഴും ഈ പറഞ്ഞ ആളുടെ പേര് പറയാന്‍ താല്പര്യപ്പെടുന്നില്ല.അതിന് അതേ ഭാഷയിൽ തിരിച്ചു പറയാൻ മോഹന്‍ലാല്‍ പറഞ്ഞപോലെ അയാളുടെ തന്ത അല്ലല്ലോ എന്റെ തന്ത. അതുകൊണ്ട് ആളുടെ പേരൊന്നും ഞാന്‍ പറയുന്നില്ല. പക്ഷേ, എല്ലാവര്‍ക്കും അറിയാം.’ പത്മജ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനോട് ഒരു ബഹുമാനം ഉണ്ടായിരുന്നു. അദ്ദേഹം പറയുന്നു പരാതി ഒന്നും കിട്ടിയിട്ടില്ലെന്ന്. ഒരു പെൺകുട്ടിയും മുകളിൽ പരാതി കൊടുക്കാതെ പബ്ലിക്ക് ആയി പറയില്ല. നേതാക്കൻമാരുടെ അടുത്ത് പരാതി പറഞ്ഞിട്ടാകും പുറത്ത് പറഞ്ഞിട്ടുണ്ടാകുക. എന്നിട്ടും അദ്ദേഹത്തെ രക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നത്. ഇതൊരു ചെറിയ കാര്യമാണെന്നും വലിയ കാര്യങ്ങള്‍ വരാനിരിക്കുന്നതെയുള്ളു എന്നും പത്മജ പറഞ്ഞു.
ഈ പറയുന്ന വ്യക്തി യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചാൽ പോര എംഎൽഎ സ്ഥാനം രാജി വയ്ക്കണം. ഒരു എംഎൽഎ എന്നു പറഞ്ഞാൽ നമുക്ക് ധൈര്യമായി വീട്ടിൽ കയറ്റാൻ പറ്റണം. വീട്ടിൽ കയറ്റാൻ പറ്റാത്ത ഒരാളെ എംഎൽഎ ആയി എങ്ങനെയാണ് വെച്ചോണ്ടിരിക്കുക. അത് കോൺഗ്രസിന് തന്നെ നാണക്കേടാണ്. കോൺഗ്രസിന്റെ ഉത്തരവാദിത്തമാണ് അദ്ദേഹത്തെ എംഎൽ എ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തുക എന്നത്. അത് അവർ ചെയ്യുമോ എന്ന് അറിയില്ല. കെപിസിസി പ്രസിഡന്റ് പോലും അങ്ങനെ പറഞ്ഞപ്പോൾ ഇത്രയും അധഃപതിച്ചു പോയോ കോൺഗ്രസ് പാർട്ടി എന്ന് തോന്നിയെന്നും പത്മജ കൂട്ടിച്ചേർത്തു.
Thiruvananthapuram,Kerala
August 21, 2025 5:03 PM IST
അമ്മയെ പറഞ്ഞത് വേദനയായി; അതേ ഭാഷയിൽ പറയാൻ മോഹൻലാൽ പറഞ്ഞതുപോലെ ” ‘അയാളുടെ തന്ത അല്ലല്ലോ എന്റെ തന്ത’: പത്മജ വേണുഗോപാൽ