Leading News Portal in Kerala

രാഹുൽ മാങ്കൂട്ടത്തിനെ പരിഹസിച്ച് യുവമോർച്ച സംസ്ഥാന സെക്രട്ടറി|Yuva Morcha State Secretary Akhil Palottumadathil mocks Rahul Mamkoottathil | Kerala


Last Updated:

ആ പറഞ്ഞ യുവനേതാവിന്റെ പേര് ക പ ച ട ത വ്യാജൻ എന്നാണ് അഖിൽ കുറിച്ചത്

News18News18
News18

രാഹുൽ മാങ്കൂട്ടത്തിനെ പരിഹസിച്ച് യുവമോർച്ച സംസ്ഥാന സെക്രട്ടറി. അഖിൽ പാലോട്ടുമടത്തിലാണ് പരിഹാസവുമായി രം​ഗത്തെത്തിയത്. കേസ് കൊടുത്ത ആളിന്റെ പേര് ABCD…..ആ പറഞ്ഞ യുവനേതാവിന്റെ പേര് ക പ ച ട ത വ്യാജൻ എന്നാണ് അഖിൽ കുറിച്ചത്.

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പാലക്കാട് ഓഫീസിലേക്ക് ബിജെപി പ്രവർത്തകർ കഴിഞ്ഞ ദിവസം രാത്രി പ്രതിഷേധവുമായി എത്തിയിരുന്നു. മുദ്രാവാക്യങ്ങളുമായി ബിജെപി പ്രവർത്തകർ ഓഫീസ് വളഞ്ഞു. ഇത് നാണക്കേടാണെന്നും രാഹുൽ രാജിവെച്ചു പോകണം എന്നുമാണ് ബിജെപി പ്രവർത്തകർ മുഴക്കി മുദ്രാവാക്യം.

ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് സി കൃഷ്ണ കുമാർ, ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് നടന്നത്. കേരളത്തിനു മുഴുവൻ രാഹുൽ ഒരു അപമാനമായി മാറിയിരിക്കുകയാണെന്നും ഇയാൾക്ക് നേരെ ഇതിനു മുൻപേയും പലതരത്തിലുള്ള ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. വിവാദമുണ്ടായപ്പോൾ ഏത് എംഎൽഎയാണ് ഹൂ കെയേഴ്സ് എന്നു പറഞ്ഞത് എന്ന് ബിജെപി നേതാക്കൾ ചോദിച്ചു. പ്രശാന്ത് ശിവൻ പ്രതികരിച്ചു.