ഓണ സമ്മാനമായി ക്ഷേമ പെൻഷൻ; കുടിശ്ശികയടക്കം രണ്ട് മാസത്തെ പെൻഷൻ ഒന്നിച്ച് | Government announces double welfare pension for Onam | Kerala
Last Updated:
ശനിയാഴ്ച മുതല്‍ ക്ഷേമ പെൻഷൻ ഗുണഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും
തിരുവനന്തപുരം: ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനുവേണ്ടി 1679 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേർക്ക് ഓണത്തിന് 3200 രൂപവീതമാണ് ലഭിക്കുന്നത്.
ഓഗസ്റ്റിലെ പെൻഷന് പുറമെയാണ് ഒരു ഗഡു കുടിശ്ശിക കൂടി ലഭിക്കുന്നത്. ശനിയാഴ്ച മുതല്‍ ഇത് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.
8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 48.42 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചു. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യേണ്ടത്.
Thiruvananthapuram,Kerala
August 22, 2025 12:56 PM IST