Leading News Portal in Kerala

മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ജീവനൊടുക്കിയ നിലയിൽ | Manjeswaram ASI found hanging in Police Quarters | Kerala


Last Updated:

പോലിസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല

News18News18
News18

കാസർകോട്: മ‍ഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എഎസ്ഐയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ സ്വദേശിയായ മധുസൂദനാണ് (50) തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

അമ്പതുകാരനായ ഇദ്ദേഹം അവിവാഹിതനാണ്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. പൊലീസെത്തി മൃതദേഹം നീക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണവും ആരംഭിച്ചു.

(ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)