Leading News Portal in Kerala

‘പൊതുപ്രവര്‍ത്തകര്‍ കളങ്കരഹിതരാകണം; രാഹുലിനെതിരെയുള്ള ആരോപണങ്ങൾ ഗൗരവമുള്ളത്’; ടി എൻ പ്രതാപൻ allegations against Rahul mamkoottathil mla are serious says congress leader TN Prathapan | Kerala


Last Updated:

ഏത് പ്രസ്ഥാനത്തിലായാലും മാതൃകകൾ ആകേണ്ടവരാണ് പൊതു പ്രവർത്തകൻമാരെന്നും ടിഎൻ പ്രതാപൻ

രാഹുലിനെതിരെയുള്ള ആരോപണങ്ങഗൗരവമുള്ളതാണെന്നും പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും പൊതുപ്രവര്‍ത്തകര്കളങ്കരഹിതരായിരിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍.

എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വിഡി സതീശനും രാഹുലിനെതിരെ ഉയർന്നു വന്ന ആരോപണങ്ങൾ വളരെ ഗൌരവമുള്ളതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാഹുലിനെതിരെ സംഘടനാ പരമായ നടപടി സ്വീകരിച്ചിട്ടുണ്ട്. അനന്തര നടപടികപാർട്ടി തന്നെ തീരുമാനിക്കുമെന്ന് എഐസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കൂടി നിലപാടാണ് കെ സി വേണുഗോപാലും വി ഡി സതീശനും സണ്ണി ജോസഫും പറഞ്ഞിട്ടുള്ളതെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.

സ്വകാര്യ ജീവിതത്തിലും പൊതുജീവിതത്തിലും പൊതുപ്രവര്‍ത്തകര്‍ പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട്. പൊതുപ്രവര്‍ത്തകര്കളങ്കരഹിതരായിരിക്കണം. അത് ഏത് പ്രസ്ഥാനത്തിലായാലും. മാതൃകകആകേണ്ടവാരാണ് പൊതു പ്രവർത്തകൻമാർ. പൊതുപ്രവർത്തകൻമാരുടെ വ്യക്തി ജീവിതവും സാമൂഹിക ജീവിതവും പൊതുജനങ്ങൾ ഭൂതക്കണ്ണാടി വച്ച് നോക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.