Leading News Portal in Kerala

‘ഇത്രയും ക്വാളിറ്റി ഇല്ലാത്ത തല വെട്ടി ഒട്ടിക്കൽ പിക് അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല’: സൗമ്യ സരിൻ | Soumya Sarin opposes the circulation of Sarin’s edited pictures | Kerala


Last Updated:

പണി കൂടാൻ പോകുകയല്ലേ… അപ്പോൾ പ്രൊഫഷണൽ ക്വാളിറ്റി കളയാതെ നോക്കണമെന്നായിരുന്നു സൗമ്യ സരിന്റെ പരിഹാസം

News18News18
News18

സരിന്റെ എഡിറ്റ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ ഭാര്യ സൗമ്യ സരിൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച റിനി ആൻ ജോർജിനൊപ്പം സരിൻ നിൽക്കുന്നതായുള്ള ചിത്രമാണ് എഡിറ്റ് ചെയ്തത്. തല വെട്ടിമാറ്റിയ ചിത്രമാണ് ഇതെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. ഇതിനെതിരെയാണ് സൗമ്യ സരിൻ രം​ഗത്ത് എത്തിയിരിക്കുന്നത്.

ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു തല വെട്ടി ഒട്ടിക്കൽ ചിത്രം ഞാൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്നാണ് സൗമ്യ ഫേസ്ബുക്കിലൂടെ പറ‍ഞ്ഞത്. അത്യാവശ്യമായി ടീമിലേക്ക് പണി അറിയാവുന്ന കുറച്ചു പേരെ റിക്രൂട്ട് ചെയ്യണമെന്നുമായിരുന്നു സൗമ്യയുടെ പരിഹാസം.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഈ ഫോട്ടോ എന്റെ പോസ്റ്റുകൾക്ക് താഴെ തലങ്ങും വിലങ്ങും പോസ്റ്റുന്നവരോടാണ് കേട്ടോ…

അയ്യേ… അയ്യയ്യേ… എന്തുവാടെ?

എന്ന പണ്ണി വെച്ചിരിക്കെ???!

ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു തല വെട്ടി ഒട്ടിക്കൽ പിക് ഞാൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല…

ഇതൊന്നും വൃത്തിക്കും മെനക്കും ചെയ്യാൻ കഴിവുള്ള ആരും അവിടെ ഇല്ലേ?

1996-ൽ ഞാൻ കണ്ട ഇന്ദ്രപ്രസ്‌തം സിനിമയിൽ പോലും ഇതിലും അടിപൊളി ആയി ഇതൊക്കെ ചെയ്തു വെച്ചിട്ടുണ്ട്…

അത്യാവശ്യമായി ടീമിലേക്ക് പണി അറിയാവുന്ന കുറച്ചു പേരെ റിക്രൂട്ട് ചെയ്യണം…

പെട്ടെന്ന് തന്നെ…

പണി കൂടാൻ പോകുകയല്ലേ… അപ്പോ പ്രൊഫഷെനൽ ക്വാളിറ്റി കളയാതെ നോക്കണം…