‘ഇത്ര വൃത്തികെട്ടവനെ നമ്മൾ എന്തിന് ചുമക്കണം?’ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഗ്രൂപ്പിൽ വിമർശനം Criticism against Rahul mamkoottathil mla in the WhatsApp group of the Youth Congress Ernakulam District Committee | Kerala
Last Updated:
തെറ്റിനെ ന്യായീകരിക്കേണ്ട ആവശ്യം ഇല്ലെന്നും അതിന് സമയമില്ലെന്നും ജില്ലാ സെക്രട്ടറിയുടെ ശബ്ദ സന്ദേശം
യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം.ഇത്ര വൃത്തികെട്ടവനെ എന്തിനാണ് നമ്മൾ ചുമക്കുന്നത് എന്നാണ് ഗ്രൂപ്പിൽ ഉയരുന്ന വിമർശനം.
തനിക്കറിയാവുന്ന രണ്ട് വനിതാ കെഎസ്‌യു പ്രവർത്തകർക്ക് രാഹുൽ മെസേജ് അയച്ചെന്നും അവർ പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചെന്നും വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ വന്ന ജില്ലാ സെക്രട്ടറി ആഷിക് കരോട്ടിന്റെ ശബ്ദ സന്ദേശത്തിൽ പറയുന്നു. തെറ്റിനെ ന്യായീകരിക്കേണ്ട ആവശ്യം ഇല്ലെന്നും അതിന് സമയവുമില്ലെന്നും ജില്ലാ സെക്രട്ടറിയുടെ ശബ്ദ സന്ദേശത്തിൽ പറയുന്നു.
ജില്ലാ ഭാരവാഹികളിൽ എഴുപത് ശതമാനം പേർക്കും അറിയാവുന്ന പെൺകുട്ടികൾക്ക് രാഹുലിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടാകാമെന്ന് ജില്ല വൈസ് പ്രസിഡൻറ് ചെറിയാൻ ജോർജും ഗ്രൂപ്പിൽ വിമർശിച്ചു
Ernakulam,Kerala
August 23, 2025 9:19 PM IST