രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വെളിപ്പെടുത്തലുകൾ; ഹൈക്കമാൻഡിന് അതൃപ്തി; രാജിയിൽ ആശയക്കുഴപ്പം congress High Command unhappy about Rahul Mangkootatil issue Confusion over his resignation | Kerala
Last Updated:
എംഎൽഎ സ്ഥാനം ഉടൻ രാജിവെപ്പിച്ചാൽ ഡിസംബറിന് മുമ്പ് ഉപതെരഞ്ഞെടുപ്പ് നടക്കുമോ എന്നും നേതൃത്വത്തിൽ ഒരു വിഭാഗത്തിന് ആശങ്ക
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വെളിപ്പെടുത്തലുകളൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തി.രാഹുൽ വിഷയത്തിലെ നേതാക്കളുടെ പരസ്യ പ്രതികരണം പാർട്ടിയെ വെട്ടിലാക്കുകയാണ്. കൂടിയാലോചനകൾ നടത്താതെയുള്ള പ്രതികരണങ്ങൾ സമ്മർദ്ദ നീക്കത്തിന്റെ ഭാഗം എന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡ്.
ധാർമികത ഉയർത്തിയായിരുന്നു രാജി എന്ന എഐസിസി ജനറൽ സെക്രട്ടറിയുടെ പ്രഖ്യാപനത്തിന് പിന്നാലെ, ഉണ്ടായത് പാർട്ടി നടപടി എന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു. വിശദീകരിണത്തിൽ എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുൻഷിയ്ക്കും അതൃപ്തിയെന്നാണ് സൂചന.
എംഎൽഎ സ്ഥാനം ഉടൻ രാജിവെപ്പിച്ചാൽ ഡിസംബറിന് മുമ്പ് ഉപതെരഞ്ഞെടുപ്പ് നടക്കുമോ എന്നും നേതൃത്വത്തിൽ ഒരു വിഭാഗത്തിന് ആശങ്കയുണ്ട്. അടുത്ത സഭാ സമ്മേളനത്തിൽ രാഹുൽ ഉണ്ടാകാൻ പാടില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
Thiruvananthapuram,Kerala
August 24, 2025 9:36 AM IST