ഗർഭഛിദ്രത്തിനായി ഭീഷണി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു|womens commission files suo motu case against rahul mamkootathil | Kerala
Last Updated:
രാഹുൽ യുവതിയെ ഭീഷണിപ്പെടുത്തിയതിന്റെ കോൾ റെക്കോർഡിങ് പുറത്തുവന്നതിന് പിന്നാലെയാണ് നടപടി
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ. ഗർഭഛിദ്രത്തിനായി രാഹുൽ യുവതിയെ ഭീഷണിപ്പെടുത്തിയതിന്റെ കോൾ റെക്കോർഡിങ് പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ഡിജിപിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. അനുബന്ധ തെളിവുകള്‍ ലഭിച്ചാല്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കും. രാഹുലിനെതിരെ കൊച്ചിയിൽ ലഭിച്ച പരാതി സംബന്ധിച്ചും റിപ്പോർട്ട് തേടിയാതായി വനിതാ കമ്മീഷൻ അധ്യക്ഷ അറിയിച്ചു. ബാലാവകാശ കമീഷനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
അതേസമയം, വിവാദങ്ങളെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചെങ്കിലും രാഹുൽ എം എൽ എ സ്ഥാനത്ത് തുടരും. രാഹുൽ രാജിവയ്ക്കണമെന്ന ആവശ്യം കോൺഗ്രസ് തള്ളി. സംഘടനാപരമായ നടപടി മാത്രം മതിയെന്നാണ് പാർട്ടിയുടെ തീരുമാനം. ആരോപണങ്ങൾ സമിതിയെ നിയോഗിച്ച് പരിശോധിക്കും. എം മുകേഷ് എം എൽ എയായി തുടരുന്നത് അടക്കമുള്ള കാര്യങ്ങൾ ഉന്നയിച്ച് രാജി ആവശ്യത്തെ പ്രതിരോധിക്കാനാണ് നീക്കം.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
August 24, 2025 9:31 AM IST