Leading News Portal in Kerala

വാഹന പരിശോധന നടത്തി പിഴ ഈടാക്കാൻ ഗ്രേഡ് എസ്ഐമാർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി High Court says Grade SIs do not have the authority to inspect vehicles and collect fines | Kerala


Last Updated:

സർക്കാരിന്റെ വിജ്ഞാപനം അനുസരിച്ച് സബ് ഇൻസ്പെക്ടർമാർ മുതലുള്ള ഉദ്യോഗസ്ഥർക്കാണ് വാഹന പരിശോധന നടത്തി പിഴ ഈടാക്കാൻ അധികാരമെന്ന് കോടതി

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മോട്ടർ വാഹന നിയമം അനുസരിച്ച് വാഹന പരിശോധന നടത്തി പിഴ ഈടാക്കാൻ ഗ്രേഡ് സബ് ഇൻസ്പെക്ടർമാർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. സർക്കാരിന്റെ വിജ്ഞാപനം അനുസരിച്ച് സബ് ഇൻസ്പെക്ടർമാർ മുതലുള്ള ഉദ്യോഗസ്ഥർക്കാണ് പിഴയീടാക്കാൻ അധികാരമെന്ന് കോടതി പറഞ്ഞു.

ബൈക്കിൻ്റെ നമ്പർ പ്ലേറ്റിൽ മാറ്റം വരുത്തിയെന്നാരോപിച്ച് ശാസ്താംകോട്ട പൊലീസ് ‌സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ 7000 രൂപ പിഴ ഈടാക്കിയതിനെതിരെ കൊല്ലം സ്വദേശി വിഗ്നേഷ് നൽകിയ ഹർജി പരിഗണിച്ചാണ് ജസ്‌റ്റിസ് എൻ.നഗരേഷിന്റെ ഉത്തരവ്.ഇതുസംബന്ധിച്ച് സംസ്‌ഥാന പൊലീസ് മേധാവിക്ക് നിർദേശവും നൽകി.

മോട്ടർ വാഹന വകുപ്പിലെ എഎംവിഐക്കും അതിനു മുകളിലുള്ളവർക്കും പൊലീസ് വകുപ്പിൽ സബ് ഇൻസ്പെക്‌ടർക്കും അതിനു മുകളിലു ള്ളവർക്കുമാണ് വാഹനപരിശോധിക്കാൻ അധികാരമെന്നാണ് 2009 നവംബർ 26 ലെ സർക്കാർ വിജ്ഞാപനത്തിൽ പറയുന്നത്. പൊലീസിൽ സ്ഥാനക്കയറ്റത്തിനായുള്ള അവസരത്തിനായാണ് ഗ്രേഡ് എസ്ഐ തസ്തിക സൃഷ്ടിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.