Leading News Portal in Kerala

‘ഞാൻ കാരണം പ്രവർത്തകർക്ക് തലകുനിക്കേണ്ടി വരില്ല’; ഒടുവൽ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ Rahul mamkottathil mla responds to the allegations | Kerala


Last Updated:

വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്ത് വിടുമെന്നും രാഹുൽ

News18News18
News18

ആരോപണങ്ങളിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. പാർട്ടി പ്രതിസന്ധിയിൽ ആകരുതെന്ന് ആഗ്രഹമെന്നും പ്രവർത്തകർക്ക് താൻ കാരണം തലകുനിക്കേണ്ടി വരില്ലെന്നും പാർട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്നും  രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്ത് വിടുമെന്നും രാഹുൽ പറഞ്ഞു. എംഎല്‍എ സ്ഥാനം രാജി വയ്ക്കണമെന്നുള്ള ആവശ്യം കോണ്‍ഗ്രസില്‍ നിന്ന് തന്നെ ശക്തമായ ഉയരുന്ന സാഹചര്യത്തിലാണ് രാഹുല്‍ മാധ്യമങ്ങളെ കണ്ടത്.

രാഹുൽ മാങ്കൂട്ടത്തിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് മാധ്യമ പ്രവര്‍ത്തകയും അഭിനേതാവുമായ റിനി ആന്‍ ജോര്‍ജാണ് ആദ്യം വെളിപ്പെടുത്തിയത്. അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമായിരുന്നു പേര് പറയാതെയായിരുന്നു വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ ഹണി ഭാസ്കകറും യുവ നേതാവിനെതിരെ രംഗത്തെത്തിയിരുന്നു. യുവനടിയുടെ ആരോപണത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പരാതി പ്രവാഹം തന്നെയായിരുന്നു. ചാറ്റുകളും ശബ്ദ സന്ദേശങ്ങളും പുറത്തുവിട്ട് രാഹുൽ മോശമായി സമീപിച്ചെന്നും കാട്ടി ഒന്നിലധികം പേരാണ് വെളിപ്പെടുത്തൽ നടത്തിയത്.

സോഷ്യൽ മീഡിയയിലൂടെ നടത്തിയ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടാട്ടും ശബ്ദ സന്ദേശങ്ങളുമായിരുന്നു പുറത്തുവന്നത്. അതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ മറ്റൊരു യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന ഫോണ്‍ സംഭാഷണവും പുറത്തുവന്നിരുന്നു. ആരോപണങ്ങളെത്തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. രാഹുൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്നാണ് കോൺഗ്രസിനുള്ളിൽ നിന്നു ഉയരുന്ന ആവശ്യം.