Leading News Portal in Kerala

‘വിവാദവുമായി മുന്നോട്ടുപോകാൻ പാർട്ടിക്ക് സമയമില്ല;രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണം’; ജോസഫ് വാഴയ്ക്കൻ Rahul mamkoottathil should resign from his position as MLA says congress leader Joseph Vazhakkan | Kerala


Last Updated:

ഒരു വ്യക്തി ചെയ്യുന്ന തെറ്റിന്റെ ഉത്തരവാദിത്വം ആ വ്യക്തി തന്നെയാണ് ഏറ്റെടുക്കേണ്ടതെന്നും ജോസഫ് വാഴ്യ്ക്കൻ

News18News18
News18

ആരോപണങ്ങളില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവെക്കണമെന്ന് കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ.രാഹുലുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുമായി പാർട്ടിക്ക് ഇനിയും മുന്നോട്ടുപോകാൻ സമയമില്ലെന്നും. രാഹുലിനെതിര പാർട്ടി നടപടി സ്വീകരിക്കണമെന്നും ജോസഫ് വാഴയ്ക്കൻ പറഞ്ഞു.

‘കോൺഗ്രസ് പാർട്ടി ദേശീയ തലത്തിലും കേരളത്തിൽലും ഒരു വലിയ പോരാട്ടത്തിന്റെ മധ്യത്തിലാണ്. ഇതിനിടയ്ക്ക് ഇത്തരം ഒരു കാര്യത്തിന് മറുപടി പറയേണ്ട അവസ്ഥ കോൺഗ്രസ് പാർട്ടിക്ക് ഉണ്ടായിരിക്കുകയാണ്. അത്തരം ബാധ്യതകൾ ഏറ്റെടുക്കേണ്ട കാര്യം കോൺഗ്രസ് പാർട്ടിക്കില്ല.ഒരു വ്യക്തി ചെയ്യുന്ന തെറ്റിന്റെ ഉത്തരവാദിത്വം ആ വ്യക്തി തന്നെയാണ് ഏറ്റെടുക്കേണ്ടത്. കുറച്ചു ദിവസമായി ആരോപണങ്ങൾ ഉയരുന്നുണ്ട്. എനിക്കതിന്‍റെ നിജസ്ഥിതി എന്താണെന്ന് അറിയില്ല. എന്നാല്‍ മാധ്യമങ്ങളില്‍ ഇത്തരം ആരോപണങ്ങളെ കുറിച്ചുള്ള വാര്‍ത്തകൾ വരുന്നുണ്ട്. ഇത് തെറ്റാണെങ്കില്‍ രാഹുല്‍ അത് സമൂഹത്തിന് മുന്നില്‍ ബോധ്യപ്പെടുത്തണം. അല്ലെങ്കില്‍ പാര്‍ട്ടിയെ എങ്കിലും ബോധ്യപ്പെടുത്തണം. അത് ബോധ്യപ്പെടുത്താത്ത സാഹചര്യത്തില്‍ ഇതേറ്റെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കോ യൂത്ത് കോണ്‍ഗ്രസിനോ ഉത്തരവാദിത്തമില്ല. ആരോപണങ്ങളില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ അദ്ദേഹം രാജിവെച്ച് പോകണം അതല്ലെങ്കില്‍ അദ്ദേഹത്തിന്‍റെ പേരില്‍ പാർട്ടി നടപടി സ്വീകരിക്കണം’- ജോസഫ് വാഴയ്ക്കൻ പറഞ്ഞു.വ്യക്തികൾ ഉണ്ടാക്കുന്ന വിഴുപ്പലക്കേണ്ട കാര്യം പാര്‍ട്ടിക്കില്ല എന്നും ജോസഫ് വാഴയ്ക്കൻ മാധ്യമങ്ങളോട് പ്രതികരിച്ചു.