രാഹുൽ ഇതുവരെ മാനനഷ്ടക്കേസ് നൽകിയിട്ടില്ല! അതിനർത്ഥം ഇതൊക്കെ ചെയ്തുവെന്നല്ലേ? ഉമ തോമസ്|Uma thomas MLA demands rahul mamkoottathil resign | Kerala
Last Updated:
ധാർമികമായ ഉത്തരവാദിത്തം രാഹുലിനുണ്ടെന്നും, ആരോപണങ്ങൾ ഒന്നിനുപുറകെ ഒന്നായി ഉയരുന്ന സാഹചര്യത്തിൽ രാജി വെച്ച് മാറിനിൽക്കണമെന്നും ഉമ കൂട്ടിച്ചേർത്തു
രാഹുൽ മാങ്കൂട്ടത്തിലനെ തള്ളി ഉമ തോമസ് എംഎൽഎ. വരുന്ന ആരോപണങ്ങളിൽ രാഹുൽ ഇത് വരെ മാനനഷ്ടക്കേസ് നൽകിയിട്ടില്ല. അതിനർത്ഥം ഇതൊക്കെ ചെയ്തുവെന്നല്ലേയെന്ന് ഉമ തോമസ്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനമൊഴിയണമെന്ന് ഉമ ആവശ്യപ്പെട്ടു. ധാർമികമായ ഉത്തരവാദിത്തം രാഹുലിനുണ്ടെന്നും ഉമ തോമസ് പറഞ്ഞു. ആരോപണങ്ങൾ ഒന്നിനുപുറകെ ഒന്നായി ഉയരുന്ന സാഹചര്യത്തിൽ രാജി വെച്ച് മാറിനിൽക്കണമെന്നും ഉമ കൂട്ടിച്ചേർത്തു.
കോൺഗ്രസ് എപ്പോഴും സ്ത്രീകൾക്ക് പിന്തുണ നൽകുന്ന പാർട്ടിയാണെന്നും ഉമ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് മാറിയത് നല്ല തീരുമാനമായിരുന്നു. എംഎൽഎ സ്ഥാനത്ത് നിന്ന് ജനങ്ങൾ തിരഞ്ഞെടുത്തതിനാൽ അവിടെ നിന്ന് രാജി വെച്ച് ഒഴിയണം. ആരോപണം തെറ്റാണെങ്കിൽ മാനനഷ്ടക്കേസ് നൽകാമായിരുന്നു. ഇതുവരെ അത് ചെയ്യാത്തതുകൊണ്ട് രാഹുലിനെതിരെയുള്ള ആരോപണങ്ങൾ ശരിയാണെന്ന് ജനങ്ങൾ വിശ്വസിക്കുമെന്നും ഉമ തോമസ് വ്യക്തമാക്കി.
Thiruvananthapuram,Kerala
August 24, 2025 4:49 PM IST