Leading News Portal in Kerala

‘അവന്തിക മെസേജ് അയച്ചിരുന്നു, കാര്യങ്ങൾ പുറത്തു പറയാൻ നല്ല പേടിയുണ്ടെന്ന് പറഞ്ഞു’; ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ|BJP Palakkad district president says transgender Avanthika who made allegations against Rahul Mamkootathil sent message and said she scared | Kerala


Last Updated:

ധൈര്യമായിട്ട് മുന്നോട്ടുപോകാനാണ് താനവർക്ക് മറുപടി നൽകിയതെന്ന് പ്രശാന്ത് പറഞ്ഞു

News18News18
News18

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുന്നയിച്ച ട്രാൻസ്ജെൻഡർ അവന്തിക തനിക്ക് മെസ്സേജ് അയച്ചു നല്ല പേടിയുണ്ട് എന്ന് പറഞ്ഞിരുന്നതായി ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ. തനിക്ക് നല്ല പേടിയുണ്ട് കാര്യങ്ങൾ പുറത്തു പറയാൻ എന്ന് അവന്തിക പറഞ്ഞതായി പ്രശാന്ത് ശിവൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

ധൈര്യമായിട്ട് മുന്നോട്ടുപോകാനാണ് താനവർക്ക് മറുപടി നൽകിയതെന്ന് പ്രശാന്ത് പറഞ്ഞു. ശേഷം കാര്യങ്ങൾ തുറന്നു പറഞ്ഞതിന് പിന്നാലെ തനിക്ക് നേരെ നല്ല സൈബർ ആക്രമണം ആണെന്നും പറഞ്ഞുകൊണ്ട് അവന്തിക മെസ്സേജ് ഇട്ടിരുന്നതായി പ്രശാന്ത്.

അതേസമയം വാർത്താസമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പുറത്തുവിട്ട ശബ്ദരേഖയ്ക്ക് മറുപടിയുമായി ട്രാൻസ്‌ജെൻഡർ അവന്തിക രംഗത്ത്. രാഹുൽ പുറത്തുവിട്ടത് ഓഗസ്റ്റ് ഒന്നിനുള്ള ശബ്ദരേഖയാണെന്നും, അന്ന് മാധ്യമപ്രവർത്തകനോട് സത്യം വെളിപ്പെടുത്താതിരുന്നത് ജീവനിൽ ഭയം ഉണ്ടായിട്ടാണെന്നും അവന്തിക വ്യക്തമാക്കി. പിന്നീട് അതേ മാധ്യമപ്രവർത്തകനോടാണ് താൻ കാര്യങ്ങൾ തുറന്നുപറഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘അവന്തിക മെസേജ് അയച്ചിരുന്നു, കാര്യങ്ങൾ പുറത്തു പറയാൻ നല്ല പേടിയുണ്ടെന്ന് പറഞ്ഞു’; ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ