EWS സംവരണത്തെ എതിർക്കുന്ന കോൺഗ്രസ് നിലപാട് മതമൗലികവാദഭീകര സംഘടനകളെ പ്രീണിപ്പിക്കാൻ: ഷോൺ ജോർജ്|Congress stance opposing EWS reservation is to appease fundamentalist terrorist organizations says bjp leader shon George | Kerala
Last Updated:
മെഡിക്കൽ, ഡെന്റൽ സീറ്റുകളിലേക്ക് മുന്നോക്ക ഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കേന്ദ്രം അനുവദിച്ച സംവരണത്തെ എതിർക്കുന്ന കോൺഗ്രസിന്റെ നിലപാട് അതിന്റെ ഒരു വലിയ ഉദാഹരണമാണ്
കോട്ടയം: കോൺഗ്രസ് പാർട്ടിയെ മതമൗലിക ഭീകരവാദ സംഘടനകൾ പൂർണമായും വിഴുങ്ങി എന്നതിന്റെ ഉദാഹരണമാണ് അവർ ഇപ്പോൾ സ്വീകരിക്കുന്ന EWC വിരുദ്ധ നിലപാടെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വക്കേറ്റ് ഷോൺ ജോർജ്. മെഡിക്കൽ, ഡെന്റൽ സീറ്റുകളിലേക്ക് മുന്നോക്ക ഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കേന്ദ്രം അനുവദിച്ച സംവരണത്തെ എതിർക്കുന്ന കോൺഗ്രസിന്റെ നിലപാട് അതിന്റെ ഒരു വലിയ ഉദാഹരണമാണ്.
മുന്നോക്ക വിഭാഗത്തിലെ പിന്നാക്കക്കാർക്ക് ഉൾപ്പെടെ ലഭിച്ച സീറ്റുകൾ മറ്റ് മതവിഭാഗങ്ങൾക്ക് അവകാശപ്പെട്ടതാണ് എന്ന തരത്തിൽ വ്യാഖ്യാനിക്കുകയും സംവരണത്തെ എതിർക്കുകയും ചെയ്യുന്ന വി ടി ബലറാമിനെ പോലെയുള്ള നേതാക്കന്മാരുടെ നിലപാടിനെ ബിജെപി അത് ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ എക്കാലത്തെയും രാജ്യവിരുദ്ധ ശക്തികളോടുള്ള പ്രീണനമാണ് ഇത്തരം നിലപാടുകളിലേക്ക് കോൺഗ്രസ് പാർട്ടിയെയും നേതാക്കളെയും എത്തിക്കുന്നത്. രാജ്യവിരുദ്ധ ശക്തികളെ പ്രീണിപ്പിച്ച് ഏതുവിധേനയും അധികാരത്തിൽ എത്തുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. ജനറൽ വിഭാഗത്തിന് ആകെ ലഭിക്കുന്ന സംവരണമാണ് E.W.S അതിനെപ്പോലും എതിർക്കുന്ന കോൺഗ്രസ് നിലപാട് അക്ഷരത്തിൽ അത്ഭുതപ്പെടുത്തുന്നതാണെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
August 24, 2025 7:36 PM IST