Leading News Portal in Kerala

‘പി കെ ശശിക്കെതിരെയുള്ള റിപ്പോർട്ടിൽ എവിടെയാണ് തീവ്രത എന്നു പറഞ്ഞിട്ടുള്ളത് ? പി കെ ശ്രീമതിPK Sreemathi says word severity not mentioned in the report against PK Sasi sexual allegation case | Kerala


Last Updated:

നിയമസഭയിൽ ഈ വിഷയം ചർച്ചയ്ക്ക് വന്നപ്പോൾ മറ്റാരോ ഉപയോഗിച്ച വാക്ക് പിന്നീട് പത്രങ്ങളിൽ വരികയായിരുന്നുവെന്നും പികെ ശ്രീമതി

News18News18
News18

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും, അദ്ദേഹത്തെ രാജിവെപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി ആവശ്യപ്പെട്ടു. രാഹുലിന്റെ അഹങ്കാരവും ധിക്കാരവും അതിരുകടന്നെന്നും, അപമാനഭാരം കാരണമാണ് കൂടുതൽ സ്ത്രീകൾ പരാതി നൽകാൻ മുന്നോട്ട് വരാത്തതെന്നും അവർ വിമർശിച്ചു.

പെൺകുട്ടികളെ വലയിലാക്കി വലിച്ചെറിയുന്നതാണ് രാഹുലിന്റെ ശൈലിയെന്നും ശ്രീമതി ആരോപിച്ചു. കേരളത്തിൽ ഇത്രയും മോശമായ ഒരു കേസ് ഉണ്ടായിട്ടും സോണിയാ ഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും അവർ ചോദിച്ചു. തങ്ങളുടെ പാർട്ടിക്കുള്ളിൽ സമാനമായ വിഷയത്തിൽ സി.പി.എം സ്വീകരിച്ച നടപടികളും ശ്രീമതി ഓർമ്മിപ്പിച്ചു. പാലക്കാട് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന പി.കെ. ശശിക്കെതിരെ ആരോപണം ഉയർന്നപ്പോൾ എല്ലാ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും അദ്ദേഹത്തെ നീക്കിയിരുന്നു.

അതേസമയം പികെ ശശിക്കെതിരായ ആരോപണത്തിൽ തീവ്രത എന്ന വാക്ക് താൻ ഉപയോ​ഗിച്ചിട്ടില്ല. നിയമസഭയിൽ ഈ വിഷയം ചർച്ചയ്ക്ക് വന്നപ്പോൾ മറ്റാരോ ഉപയോഗിച്ച വാക്ക് പിന്നീട് പത്രങ്ങളിൽ വരികയായിരുന്നു. അങ്ങനെയൊരു വാക്ക് റിപ്പോർട്ടിലുമില്ലെന്ന് പികെ ശ്രീമതി വ്യക്തമാക്കി.എന്നാൽ, രാഹുലിനെതിരായ വിവാദത്തിൽ പ്രതികരിച്ചതിന്റെ പേരിൽ തനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം നടക്കുകയാണെന്നും പി.കെ. ശ്രീമതി കൂട്ടിച്ചേർത്തു.