രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല; സസ്പെന്‍ഡ് ചെയ്യാൻ കോൺഗ്രസ് തീരുമാനം | Kerala
Last Updated:
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം
തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എം.എൽ.എ. സ്ഥാനം രാജിവെക്കില്ലെന്ന് കോൺഗ്രസ് നേതൃത്വം. രാജിവെച്ചാൽ ഉപതിരഞ്ഞെടുപ്പിന് സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. തിരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചു.
അതേസമയം, രാഹുലിനെതിരെ കടുത്ത നടപടി സ്വീകരിക്കാൻ പാർട്ടി തീരുമാനിച്ചു. അദ്ദേഹത്തെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യാനും പാർലമെന്ററി പാർട്ടിയിൽനിന്ന് മാറ്റിനിർത്താനും സാധ്യതയുണ്ട്. നിയമസഭാ നടപടികളിൽനിന്ന് രാഹുലിന് അവസരം നൽകാതെ മാറ്റിനിർത്താനും സാധ്യതയുണ്ട്. സെപ്റ്റംബർ 15-ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ അവധിയെടുക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട രാഹുൽ മാങ്കൂട്ടത്തിൽ, പാർട്ടിക്ക് പ്രതിസന്ധി ഉണ്ടാക്കില്ലെന്ന് പ്രതികരിച്ചിരുന്നു. താൻ കാരണം പാർട്ടിക്ക് തലകുനിക്കേണ്ടിവരരുത്. പാർട്ടി പ്രവർത്തകരോട് ക്ഷമ ചോദിക്കുന്നു. പാർട്ടിക്കുവേണ്ടി പ്രതിരോധം തീർത്ത ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു.
Thiruvananthapuram,Kerala
August 24, 2025 9:46 PM IST