‘രാഷ്‌ട്രീയത്തിന്റെ മൂല്യം ധാർമ്മികത;രാഹുൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കണം’; ബിന്ദു കൃഷ്ണ The value of politics is morality Rahul mamkoottathil should resign as MLA says congrss leader Bindu Krishna | Kerala
Last Updated:
മുഖ്യധാരാ രാഷ്ട്രീയത്തിൽ നിന്നും രാഹുൽ രാജി വയ്ക്കണമെന്നും ബിന്ദു കൃഷ്ണ
ആരോപണങ്ങൾ തുടർക്കഥയായതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ കൂടുതൽവനിതാ നേതാക്കൾ രംഗത്ത്. രാഷ്ട്രീയത്തിന്റെ മൂല്യം ധാർമ്മികതയാണെന്നും രാഹുൽ ഉടൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.ആരോപണങ്ങളൊന്നും രാഹുൽ ഇതുവരെ നിഷേധിച്ചിട്ടില്ലെന്നും മുഖ്യധാരാ രാഷ്ട്രീയത്തിൽ നിന്നും രാഹുൽ രാജി വയ്ക്കണമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
അതേസമയം കോൺഗ്രസിന്റെ ധാർമികത സിപിഎം കാണിക്കുന്നില്ലെന്നും എം മുകേഷ് എംഎൽഎയ്ക്കെതിരെ ആരോപണങ്ങൾ ഉയർന്നസമയത്ത് പാർട്ടി നടപടിയെടുത്തില്ലെന്നു ബിന്ദു കുറ്റപ്പെടുത്തി.മുകേഷിനെതിരെ ആരോപണങ്ങൾ ഉയർന്ന സമയത്ത് തീവ്രത അളക്കാൻ പോയവരാണെന്നും ശ്രീമതി ടീച്ചർക്ക് ലജ്ജയില്ലേയെന്നും ബിന്ദു കൂട്ടിച്ചേർത്തു.
രാഹുല്‍ എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്ര് വനിതാ നേതാക്കളായ ഷാനിമോള്‍ ഉസ്മാന്‍,ദീപ്തി മേരി വര്‍ഗീസ്,ഉമാ തോമസ് എംഎൽഎ എന്നിവരടക്കം രംഗത്തു വന്നിരുന്നു. രാഹുലിന്‍റെ കാര്യത്തില്‍ കോൺഗ്രസ് മാതൃകപരമായ തീരുമാനം എടുക്കുമെന്നായരുന്നു ഷാനിമോള്‍ ഉസ്മാന്റെ പ്രതികരണം. രാഹുൽ രാജിവച്ച് മാറി നിൽക്കണമെന്നായിരുന്നു ഉമാ തോമസ് എംഎൽഎയും പ്രതികരിച്ചത്.പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അടിയന്തരമായി എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നായിരുന്നു കെകെ രമ എംഎല്‍എയുടെ പ്രതികരണം
Thiruvananthapuram,Kerala
August 24, 2025 5:58 PM IST