Rahul Mamkoottathil: പരിഹസിച്ചു, കുറ്റപ്പെടുത്തി, സംഘടിതമായി അയാളെ ആക്രമിച്ചു! രാഹുൽഗാന്ധിയേ പുകഴ്ത്തി രാഹുൽ മാങ്കൂട്ടത്തിൽ|Rahul Mamkoottathil praises Rahul Gandhi says he was mocked accused and attacked in an organized manner | Kerala
Last Updated:
നിരവധി പേരാണ് പോസ്റ്റിന് താഴെ രാഹുൽ മാങ്കൂട്ടത്തിലിനെ അുനുകൂലിച്ചും, പ്രതികൂലിച്ചും കമ്മന്റുകളുമായി എത്തുന്നത്
തിരുവനന്തപുരം: വാർത്താ സമ്മേളനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പുകഴ്ത്തി പോസ്റ്റുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. രാഹുൽ ഗാന്ധിയുടെ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് രാഹുൽ എത്തിയിരിക്കുന്നത്. പരിഹസിച്ചു, കുറ്റപ്പെടുത്തി, സംഘടിതമായി അയാളെ ആക്രമിച്ചു, വീഴ്ത്താൻ ശ്രമിച്ചു, സ്തുതിപാടിയവർ വിമർശകരായി, കുത്തയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു.
കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത്. പദവികൾക്കപ്പുറം അയാൾ കോൺഗ്രസുകാരനാണ്. രാഹുൽ ഗാന്ധി, എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ രാഹുൽ മാങ്കൂട്ടത്തിലിനെ അുനുകൂലിച്ചും, പ്രതികൂലിച്ചും കമ്മന്റുകളുമായി എത്തുന്നത്. ”രാഹുലെ.. പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നത് അന്തസ്സോടെ ആണ്, അല്ലാതെ നിന്നെ പോലെ പെണ്ണുങ്ങൾക്ക് വയറ്റിൽ ഉണ്ടാക്കി കൊടുത്തിട്ടു ഒഴിവാക്കാൻ നടന്നിട്ടില്ല.. അതുകൊണ്ട് അയാൾക്ക് ആരുടെ മുന്നിലും തലകുനിക്കേണ്ടി വരില്ല..” എന്നാണ് ഒരാൾ കമ്മന്റ് ചെയ്തിരിക്കുന്നത്.
”എന്തിനാടോ പാർട്ടിയെ ഇങ്ങനെ നാണം കെടുത്താൻ നിൽക്കുന്നത്. നീ മാധ്യമങ്ങളുടെ ചോദ്യങ്ങളുടെ മുൻപിൽ മറുപടിയില്ലാതെ ഒളിച്ചോടുന്നു. പാവം പ്രവർത്തകർ എന്താണ് ചെയ്യേണ്ടത് നിന്നെപ്പോലെ വീടിനകത്ത് ഇരിക്കണോ? എന്നാണ് മറ്റൊരാളുടെ ചോദ്യം. മാധ്യമ വിചാരണ കൊണ്ട് ഇല്ലാതാക്കാമെന്ന് ഒരുത്തനും കരുതേണ്ട പൂർണ്ണ പിന്തുണ രാഹുൽ, രാഹുലെ നീ തെറ്റ് ചെയ്തിട്ട് ഇല്ലേൽ നിന്റെ ജീവിതം വലിച്ചു കീറാൻ നമ്മടെ പാർട്ടി കൊടുത്തേ ആണേൽ നാളെ നീ പാർട്ടി ആയി മാറും കോൺഗ്രസ് എന്നിങ്ങനെ പോകുന്നു പോസ്റ്റിനു താഴെയുള്ള പ്രതികരണങ്ങൾ.
Thiruvananthapuram,Kerala
August 24, 2025 3:36 PM IST
പരിഹസിച്ചു, കുറ്റപ്പെടുത്തി, സംഘടിതമായി അയാളെ ആക്രമിച്ചു! രാഹുൽഗാന്ധിയേ പുകഴ്ത്തി രാഹുൽ മാങ്കൂട്ടത്തിൽ