അശ്ലീല സന്ദേശങ്ങൾ; രണ്ട് മാസം മുമ്പ് വരെ എസ്പിയായിരുന്ന പൊലീസ് ഓഫീസർക്കെതിരേ വനിതാ എസ്ഐമാർ Women SIs file complaint against former Pathanamthitta SP for sending bad messages | Kerala
Last Updated:
പരാതിക്കൊപ്പം സന്ദേശങ്ങളുടെ വിവരങ്ങളും വനിതാ ഉദ്യോഗസ്ഥർ കൈമാറിയിട്ടുണ്ട്
അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്ന പരാതിയുമായി തലസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഓഫീസർക്കെതിരെ വനിതാ എസ്ഐമാർ. രണ്ട് മാസം മുമ്പ് വരെ മധ്യകേരളത്തിലെ ഒരു ജില്ലയിലെ എസ്പിയായിരുന്ന പൊലീസ് ഓഫീസർക്കെതിരേയാണ് പരാതി.
ലൈംഗിക ചുവയോടെ സന്ദേശങ്ങൾ അയച്ചുവെന്നും അനുകൂല സമീപനം ഉണ്ടായില്ലെങ്കിൽ ശിക്ഷണ മനോഭാവത്തോടെ പെരുമാറിയെന്നും പരാതിയിൽ പറയുന്നു. ഡിഐജി അജിതാ ബീഗത്തിനാണ് പരാതി നൽകിയത്.പരാതിക്കൊപ്പം സന്ദേശങ്ങളുടെ വിവരങ്ങളും വനിതാ ഉദ്യോഗസ്ഥർ കൈമാറിയിട്ടുണ്ട്.
റെയിഞ്ച് ഡി ഐ ജി വനിത എസ്ഐ മാരുടെ മൊഴിയെടുത്തു. തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറി.ജോലി സ്ഥലത്ത് സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള ‘പോഷ്’ നിയമപ്രകാരം അന്വേഷിക്കാൻ പൊലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്.
Thiruvananthapuram,Kerala
August 24, 2025 11:04 AM IST