Leading News Portal in Kerala

രാഹുൽ മാങ്കൂട്ടത്തിലിന് പ്രതിപക്ഷനിരയിലെ ഇരിപ്പിടം നഷ്ടമാകും; നിയമസഭയില്‍ വരാതെ അവധിയിൽ പ്രവേശിക്കുമോ?| rahul mamkootathil likey to sit as separate block in kerala assembly | Kerala


Last Updated:

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ രാഹുല്‍ അവധിയില്‍ പ്രവേശിക്കാനാണ് സാധ്യത. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് രാഹുലിനെ സസ്പെൻഡ് ചെയ്തത്

രാഹുൽ മാങ്കൂട്ടത്തിൽരാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: കോൺഗ്രസ് പ്രാഥിമാകാംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതോടെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇനി നിയമസഭയില്‍ പ്രതിപക്ഷ നിരയ്‌ക്കൊപ്പം ഇരിപ്പിടമുണ്ടാകില്ല. പ്രത്യേക ബ്ലോക്ക് ആയി സഭയില്‍ ഇരിക്കേണ്ടി വരും. അതേസമയം നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ രാഹുല്‍ അവധിയില്‍ പ്രവേശിക്കാനാണ് സാധ്യത. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് രാഹുലിനെ സസ്പെൻഡ് ചെയ്തത്.

ഇതും വായിക്കുക: രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ‍് ചെയ്തു; എംഎൽഎയായി തുടരും

മുഖ്യമന്ത്രി പിണറായി വിജയനോട് പിണങ്ങി എല്‍ഡിഎഫില്‍നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന് സഭയില്‍ സ്പീക്കര്‍ പ്രത്യേക ബ്ലോക്ക് അനുവദിച്ചിരുന്നു. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ക്കിടയില്‍ നാലാം നിരയിലായിരുന്നു അദ്ദേഹത്തിന് പ്രത്യേക സീറ്റ് അനുവദിച്ചത്. അതുപോലെയാകും രാഹുലിനും പ്രത്യേകം ഇരിപ്പിടം അനുവദിക്കുക.

ഒന്നിലധികം യുവതികൾ പേരുപറഞ്ഞും അല്ലാതെയും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുന്നയിച്ചിരുന്നു. രാഹുല്‍ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതിന്റേതെന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു.

ഞായറാഴ്ച രാഹുല്‍ രാജിവെച്ചേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. രാഹുല്‍ രാജിവെക്കണമെന്ന വിധത്തില്‍ പാര്‍ട്ടി നേതാക്കളെല്ലാം നിലപാട് കൈക്കൊണ്ടതും ഇതിന്റെ ആക്കംകൂട്ടി. എന്നാല്‍ ഉച്ചയ്ക്കു ശേഷം മാധ്യമങ്ങളെ കണ്ട രാഹുൽ, തനിക്കെതിരേ അവന്തിക എന്ന ട്രാന്‍സ്‌വുമണുമായി ബന്ധപ്പെട്ട വിഷയത്തോട് മാത്രമാണ് പ്രതികരിച്ചത്. താൻ കുറ്റക്കാരനാണോ എന്നുപറയേണ്ടത് കോടതിയാണെന്ന് രാഹുൽ പറഞ്ഞു. എന്നാൽ, ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്യുന്ന മറ്റൊരു ഓഡിയോയിലെ ശബ്ദം തന്റേതല്ലെന്ന് പറയാൻ രാഹുൽ തയാറായില്ല. എല്ലാം ജനങ്ങളോട് പറയുമെന്നുമാത്രമായിരുന്നു മറുപടി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

രാഹുൽ മാങ്കൂട്ടത്തിലിന് പ്രതിപക്ഷനിരയിലെ ഇരിപ്പിടം നഷ്ടമാകും; നിയമസഭയില്‍ വരാതെ അവധിയിൽ പ്രവേശിക്കുമോ?