തിരുവനന്തപുരത്തേക്ക് വരുന്നവരും പോകുന്നവരും ശ്രദ്ധിക്കുക: വെഞ്ഞാറമൂട് ബുധനാഴ്ച മുതൽ ഗതാഗത ക്രമീകരണം| Venjaramoodu traffic control is being implemented aims to manage congestion and ensure smooth traffic | Kerala
Last Updated:
വെഞ്ഞാറമൂട്ടിൽ യാത്ര അവസാനിക്കുന്ന ബസുകൾ മാത്രമേ സ്റ്റാൻഡിൽ പ്രവേശിപ്പിക്കൂ
വെഞ്ഞാറമൂട്: ഓണാഘോഷവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട്ടിലെ ഗതാഗതത്തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗത ക്രമീകരണം നടത്തുന്നതിനും തീരുമാനം. ഡി കെ മുരളി എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിലാണ് തീരുമാനം. ഡിവൈഎസ്പി എസ് മഞ്ജുലാൽ, എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാം, പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം കെ ഷീലാകുമാരി എന്നിവർ പ്രസംഗിച്ചു. 27 മുതൽ 10 വരെയാണ് വെഞ്ഞാറമൂട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
- കൊട്ടാരക്കര ഭാഗത്തു നിന്നു തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസുകൾ ജംഗ്ഷൻ കഴിഞ്ഞ് സഫാരി ഹോട്ടൽ കഴിഞ്ഞുള്ള ഭാഗത്തും തിരുവനന്തപുരം ഭാഗത്തു നിന്നു കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന ബസുകൾ വെഞ്ഞാറമൂട് ഹൈസ്കൂൾ ഭാഗത്തും സ്റ്റോപ്പുകൾ ക്രമീകരിക്കും.
- വെഞ്ഞാറമൂട്ടിൽ യാത്ര അവസാനിക്കുന്ന ബസുകൾ മാത്രമേ സ്റ്റാൻഡിൽ പ്രവേശിപ്പിക്കൂ.
- കൊട്ടാരക്കര ഭാഗത്തുനിന്നു തിരുവനന്തപുരം ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്ത് നിന്ന് കൊട്ടാരക്കരയിലേക്കും പോകുന്ന കെഎസ്ആർടിസി ഒഴികെയുള്ള വാഹനങ്ങൾ അമ്പലംമുക്ക് – പിരപ്പൻകോട് റോഡ് വഴി തിരിച്ചുവിടും. ഇതിനായി പ്രത്യേക ദിശാ ബോർഡുകൾ സ്ഥാപിക്കും.
- വെഞ്ഞാറമൂട് ജംഗ്ഷനിലെ പാർക്കിങ് ഒഴിവാക്കും. പാർക്കിങ്ങിന് ആവശ്യമായ സ്ഥലം കണ്ടെത്തി പാർക്കിങ് ക്രമീകരിക്കും. വെഞ്ഞാറമൂട് ജംഗ്ഷനിൽ പാർക്കിങ് നിരോധിച്ചു ബോർഡുകൾ സ്ഥാപിക്കും. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി റോഡിന്റെ ഇരുവശങ്ങളിലും ഉള്ള മൂടിയില്ലാത്ത ഓടകൾ സ്ലാബിട്ട് മൂടും.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
August 26, 2025 11:44 AM IST
തിരുവനന്തപുരത്തേക്ക് വരുന്നവരും പോകുന്നവരും ശ്രദ്ധിക്കുക: വെഞ്ഞാറമൂട് ബുധനാഴ്ച മുതൽ ഗതാഗത ക്രമീകരണം