ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി കൃഷ്ണകുമാറിനെതിരെ യുവതിയുടെ ലൈംഗിക പീഡന പരാതി| sexual harassment complaint against BJP state vice president C Krishnakumar | Kerala
Last Updated:
ആർഎസ്എസ്, ബിജെപി നേതാക്കൾക്ക് നേരത്തെയും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു
പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കോർ കമ്മിറ്റി അംഗവുമായ സി കൃഷ്ണകുമാറിന് എതിരെ പീഡന പരാതി. എറണാകുളം സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നൽകിയത്. യുവതി നേരിട്ടാണ് രാജീവ് ചന്ദ്രശേഖറിന് ഇ-മെയിൽ വഴി പരാതി നൽകിയത്. രണ്ടുദിവസം മുമ്പാണ് പരാതി നൽകിയത്. പരാതി പരിശോധിക്കാമെന്ന് ചന്ദ്രശേഖറിന്റെ ഓഫീസ് മറുപടി നൽകിയെന്നാണ് വിവരം.
ആർഎസ്എസ്, ബിജെപി നേതാക്കൾക്ക് നേരത്തെയും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. പരാതിയുമായി ആദ്യം ഗോപാലൻകുട്ടി മാസ്റ്ററെയും പിന്നീട് വി മുരളീധരനെയും എംടി രമേശിനെയും സുഭാഷിനേയും സമീപിച്ചെങ്കിലും നടപടിയെടുക്കാമെന്ന് ഉറപ്പുനൽകുക മാത്രമാണുണ്ടായത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളിൽ മുൻപന്തിയിൽ നിൽക്കാനുള്ള അർഹത കൃഷ്ണകുമാറിനില്ല. കൃഷ്ണകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും യുവതിയുടെ പരാതിയിൽ ആവശ്യപ്പെടുന്നു.
അതേസമയം, പരാതിക്ക് പിന്നിൽ കുടുംബ പ്രശ്നമെന്നാണ് ബിജെപിയുടെ വിശദീകരണം. സ്വത്തുതര്‍ക്കമാണ് പീഡന പരാതിക്ക് പിന്നില്ലെന്നാണ് ബിജെപി വാദം. കാര്യങ്ങൾ വിശദീകരിക്കാൻ സി കൃഷ്ണകുമാര്‍ രാവിലെ 11 ന് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചു.
Palakkad,Palakkad,Kerala
August 27, 2025 10:14 AM IST