Leading News Portal in Kerala

കാസർ​ഗോഡ് കുടുംബത്തിലെ 4 പേർ ജീവനൊടുക്കാൻ ശ്രമിച്ചു; 3 പേർ മരിച്ചു: ഒരാളുടെ നില​ ഗുരുതരം | Family of three died after consuming acid in Kasargod | Kerala


Last Updated:

പുലർച്ചെ ​ഗൃഹനാഥൻ അയൽവാസിയെ വിളിച്ച് തങ്ങൾ ആസിഡ് കുടിച്ചുവെന്ന് അറിയച്ചതോടെയാണ് ജീവനൊടുക്കൽ ശ്രമം പുറത്തറിഞ്ഞത്

News18News18
News18

കാസർ​ഗോഡ്: അമ്പലത്തറയിൽ ഒരു കുടുംബത്തിലെ നാലു പേർ ജീവനൊടുക്കാൻ ശ്രമം. ഒരാളുടെ നില ​ഗുരുതരം. മൂന്നുപേർ മരിച്ചു. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് ജീവനൊടുക്കാൻ ശ്രമം നടത്തിയത്. ഗോപി (58), ഭാര്യ ഇന്ദിര (55), മകൻ രഞ്ചേഷ് (37) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ രാകേഷ് (35) ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

നാലുപേരും ആസിഡ് കുടിച്ചതായാണ് പ്രാഥമിക നി​ഗമനം. ജീവനൊടുക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. ഇന്നു പുലർച്ചെയാണ് ഗോപിയേയും കുടുംബത്തെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത മൂലമാണ് ജീവനൊടുക്കാൻ ശ്രമമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.

പുലർച്ചെ ഗോപി അയൽവാസിയെ വിളിച്ച് തങ്ങൾ ആസിഡ് കുടിച്ചുവെന്ന് അറിയച്ചതോടെയാണ് ജീവനൊടുക്കൽ ശ്രമം പുറത്തറിഞ്ഞത്. അയൽക്കാരൻ പൊലീസിൽ വിവരമറിയിക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും മൂന്നുപേർ മരണപ്പെട്ടു. ഒരാളുടെ നില അതീവ​ഗുരുതരമാണ്.

രണ്ട് പേരുടെ മൃതദേഹം പരിയാരത്തേക്ക് മാറ്റി. ഒരാളുടെ മൃതദേഹം കാസർകോട് ജില്ലാ ആശുപത്രിയിലാണ്. മരിച്ച രഞ്ചേഷും, ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്ന രാകേഷും ജോലിയുള്ളവരാണ്. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

(ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല: അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) –040-66202000)