Leading News Portal in Kerala

കൊച്ചിയിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ സിഗ്നല്‍ ഓഫാക്കി പോലീസുകാര്‍ നേരിട്ടിറങ്ങണമെന്ന് ഹൈക്കോടതി High Court orders police to turn off signals to control traffic congestion in Kochi | Kerala


Last Updated:

രാവിലെ 8:30 മുതൽ 10 വരെയും വൈകിട്ട് 5 മുതൽ 7:30 വരെയും സിഗ്നൽ ഓഫ് ചെയ്യാനാണ് നിർദേശം

കേരള ഹൈക്കോടതികേരള ഹൈക്കോടതി
കേരള ഹൈക്കോടതി

കൊച്ചിയിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ സിഗ്നല്‍ ഓഫാക്കി പോലീസുകാര്‍ നേരിട്ടിറങ്ങണമെന്ന് ഹൈക്കോടതി. പാലാരിവട്ടം വരെയുള്ള ബാനര്‍ജി റോഡ്, മെഡിക്കല്‍ ട്രസ്റ്റ് മുതല്‍ വൈറ്റില വരെയുള്ള സഹോദരന്‍ അയ്യപ്പന്‍ റോഡ് എന്നിവിടങ്ങളിൽ തിരക്കേറിയ സമയങ്ങളിൽ സിഗ്‌നല്‍ ഓഫ് ചെയ്ത് പോലീസുകാര്‍ ഗതാഗതം നിയന്ത്രിക്കണമെന്ന് ജസ്റ്റിസ് അമിത് റാവല്‍ ആണ് നിർദേശം നൽകിയത്.രാവിലെ 8:30 മുതൽ 10 വരെയും, വൈകിട്ട് 5 മുതൽ 7:30 വരെയും സിഗ്നൽ ഓഫ് ചെയ്യാനാണ് നിർദേശം.

രാവിലെയും വൈകിട്ടും കൊച്ചി നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടർന്നാണ് പോലീസ് നേരിട്ടിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്ന് നിർദേശം നൽകിയത്.

അതേസമയം, സ്വകാര്യ ബസ്സുകളുടെ സമയക്രമവുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം യോഗം ചേരണമെന്ന നിർദേശം പാലിക്കാത്തതിൽ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. കോടതി നിർദേശിച്ചിട്ടും തുടർ നടപടികൾ ഉണ്ടാകാതിരുന്നത് കോടതിയലക്ഷ്യമാണെന്നും ഹൈക്കോടതി പറഞ്ഞു. സെപ്റ്റംബർ പത്തിനകം യോഗം ചേരണമെന്നും ജസ്റ്റിസ് അമിത് റാവൽ വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

കൊച്ചിയിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ സിഗ്നല്‍ ഓഫാക്കി പോലീസുകാര്‍ നേരിട്ടിറങ്ങണമെന്ന് ഹൈക്കോടതി