‘തീപ്പന്തം വലിച്ചെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു’; മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ് case of attempt to murder has been filed against Youth Congress workers who marched to the Chief Ministers residence | Kerala
Last Updated:
പ്രതിപക്ഷനേതാവിന്റെ വസതിയിലേക്കുള്ള എസ്.എഫ്.ഐ മാര്‍ച്ചിലും ഷാഫി പറമ്പിലിനെ തടഞ്ഞതിലും പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നൈറ്റ് മാർച്ച് നടത്തിയത്
മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. തീപ്പന്തം വലിച്ചെറിഞ്ഞ് പൊലീസിനെ കൊല്ലാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് 28 പ്രവർത്തകരെ പ്രതി ചേർത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മ്യൂസിയം എസ്.ഐയുടെ പരാതിയിലാണ് കേസ്.യൂത്ത് കോണ്‍ഗ്രസുകാര്‍ വലിച്ചെറിഞ്ഞ തീപ്പന്തം എസ്.ഐ കൈകൊണ്ട് തടഞ്ഞില്ലായിരുന്നെങ്കില്‍ തലയില്‍ വീണ് മരണം വരെ ഉണ്ടായേക്കാമെന്ന കാരണമാണ് വധശ്രമക്കുറ്റത്തിന് അടിസ്ഥാനമായി എഫ്.ഐ.ആറില്‍ പറഞ്ഞിരിക്കുന്നത്.
പ്രതിപക്ഷനേതാവിന്റെ വസതിയിലേക്കുള്ള എസ്.എഫ്.ഐ മാര്‍ച്ചിലും ഷാഫി പറമ്പിലിനെ തടഞ്ഞതിലും പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നൈറ്റ് മാർച്ച് നടത്തിയത്. പന്തവുമായെത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ തീപ്പന്തം പൊലീസുകാർക്ക് നേരെ വലിച്ചെറിഞ്ഞതോടെ പൊലീസ് ലാത്തിവീശി.തലസ്ഥാനത്ത് സമീപകാലത്തുണ്ടായതിൽ ഏറ്റവും സംഘര്‍ഷം നിറഞ്ഞ മാര്‍ച്ചായിരുന്നു കഴിഞ്ഞദിവസം രാത്രിയിൽ നടന്നത്.
മൂന്ന് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. വീണാ നായരും കൗണ്‍സിലര്‍ മേരി പുഷ്പവും അടക്കം മൂന്ന് സ്ത്രീകളെയും പ്രതിയാക്കിയിട്ടുണ്ട്.8000 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നും എഫ്.ഐ.ആറിൽ ചേർത്തിട്ടുണ്ട്.
Thiruvananthapuram,Kerala
August 28, 2025 10:27 PM IST
‘തീപ്പന്തം വലിച്ചെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു’; മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്