കണ്ണൂരിൽ കളിക്കുന്നതിനിടെ വയറിൽ നിന്ന് ഷോക്കേറ്റ് അഞ്ചുവയസുകാരൻ മരിച്ചു| Five-year-old boy dies by electric shock from wire while playing in Kannur | Kerala
Last Updated:
കുട്ടി ഗ്രിൽസിന് മുകളിലേക്ക് പിടിച്ചു കയറുന്നതിനിടെ വയറിൽ നിന്ന് ഷോക്കേറ്റതാകമെന്നാണ് നിഗമനം
കണ്ണൂർ മട്ടന്നൂരിൽ കളിക്കുന്നതിനിടെ ഷോക്കേറ്റ് അഞ്ചുവയസുകാരൻ മരിച്ചു. കോളാരി കുംഭംമൂല അൽ മുബാറക്കിലെ ഉസ്മാൻ മദനിയുടെയും ആയിഷയുടെയും മകൻ സി മുഹിയുദ്ദീൻ ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെ വീട്ടിൽ വെച്ചായിരുന്നു സംഭവം.
വരാന്തയിലെ ഗ്രിൽസിൽ സ്ഥാപിച്ചിരുന്ന മിനിയേച്ചർ ലൈറ്റിന്റെ വയറിൽ നിന്നാണ് ഷോക്കേറ്റത്. കുട്ടി ഗ്രിൽസിന് മുകളിലേക്ക് പിടിച്ചു കയറുന്നതിനിടെ വയറിൽ നിന്ന് ഷോക്കേറ്റതാകമെന്നാണ് നിഗമനം.
ഉടനെ മട്ടന്നൂരിലെ സ്വകര്യാശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയതിന് ശേഷം കൂത്തുപറമ്പ് ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ കുട്ടി മരിക്കുകയായിരിന്നു.
Kannur Cantonment,Kannur,Kerala
August 29, 2025 8:57 AM IST