Leading News Portal in Kerala

ഡൽഹിയിലെ രാഹുലിനും കേരളത്തിലെ രാഹുലിനും ഒരു വ്യത്യാസവും കാണുന്നില്ല; മനസാക്ഷിയുണ്ടോയെന്ന് ഖുശ്ബു | Khushbu criticizes Rahul Gandhi and Rahul Mamkootathil | Kerala


Last Updated:

എംഎൽഎ സ്ഥാനത്തു നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഖുശ്ബു

News18News18
News18

പാലക്കാട്: എംഎൽഎ സ്ഥാനത്തു നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടിയും ബിജെപി നേതാവുമായ ഖുശ്ബു. സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയവരെ ഈ ചുമതലയിൽ ഇരുത്തുന്നത് ശരിയല്ലെന്ന് ഖുശ്ബു പറഞ്ഞു. പാലക്കാട് ഗണേശോത്സവത്തിന്റെ ഭാഗമായുള്ള ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഖുശ്ബു.

“രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്തുനിന്ന് അടിയന്തിരമായി നീക്കണം സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയവരെ ഈ ചുമതലയില്‍ ഇരുത്തുന്നത് ശരിയല്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതുകൊണ്ട് മാത്രമായില്ല.

രാഹുൽ ​ഗാന്ധി കേൾക്കുന്നതിനുവേണ്ടി പറയുകയാണ്. താങ്കളും രാഹുല്‍, ഇവിടെയുള്ളതും രാഹുല്‍. ഡല്‍ഹിയിലിരിക്കുന്ന രാഹുല്‍ ഒരു ജോലിയും ചെയ്യുന്നില്ല. ഇവിടെയുള്ള രാഹുലാണെങ്കില്‍ മോശം കാര്യങ്ങളാണ് ചെയ്യുന്നത്. ഇവിടുത്തെ രാഹുലിന്‍റെ പ്രവർത്തികൾ കാണുമ്പോൾ ഡൽഹിയിലെ രാഹുലിനും ഇവിടുത്തെ രാഹുലിനും ഒരു വ്യത്യാസവും കാണുന്നില്ല. മനസാക്ഷിയുണ്ടോ എന്നേ ചോദിക്കാനുള്ളു.

ഡല്‍ഹിയിലിരിക്കുന്ന രാഹുല്‍ പറയുന്നത് താന്‍ ശിവഭക്തനെന്നാണ്. എപ്പോഴാണ് ശിവഭക്തി വരുന്നത്? തെരഞ്ഞെടുപ്പ് വരുമ്പോഴാണ് അത്തരത്തില്‍ ശിവഭക്തി വരുന്നത്. അധികാരം കൈയില്‍ വരുമ്പോള്‍ ആരെയും കൈപ്പിടിയില്‍ ഒതുക്കാം എന്നാണ് ഇരുവരും കരുതുന്നത്.”- രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.