Leading News Portal in Kerala

വ്യാജ ആധാർ കാർഡുമായി തിരുവനന്തപുരം ബ്രഹ്മോസിൽ നിർമാണ ജോലിചെയ്ത ബംഗ്ളാദേശ് സ്വദേശി പിടിയിൽ Bangladeshi national arrested at Brahmos in Thiruvananthapuram with fake Aadhaar card | Kerala


Last Updated:

മിലിട്ടറി ഇന്റലിജൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിുന്നു അറസ്റ്റ്

(പ്രതീകാത്മക ചിത്രം)(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

വ്യാജ ആധാർ കാർഡും ജനനസർട്ടിഫിക്കറ്റുമായി തിരുവനന്തപുരം ബ്രഹ്മോസ് എയ്റോസ്പേസിൽ നിർമാണ ജോലിചെയ്ത ബംഗ്ളാദേശ് സ്വദേശി പിടിയിൽ. ഗെർമി പ്രണോബ്(31) എന്ന ബംഗ്ളാദേശ് സ്വദേശിയാണ് പേട്ട പൊലീസിന്റെ പിടിയിലായത്.പ്രനോയ് റോയ് എന്ന പേരിലായരന്നു വ്യാജ ആധാർകാർഡും ജനന സർട്ടിഫിക്കറ്റും ഇയാൾ സംഘടിപ്പിച്ചത്.

ബംഗാൾ അതിർത്തി വഴിയാണ് ഗെർമി പ്രണോബ് ഇന്ത്യയിലേക്ക് കടന്നതെന്ന് പൊലീസ് പറഞ്ഞു.7000 രൂപ നൽകിയാണ് ഇയാൾ വ്യാജ ആധാർ കാർഡ് തരപ്പെടുത്തിയത്.ബ്രഹ്മോസിൽ നിർമാണ പ്രവൃത്തികളുടെ കരാർ എടുത്ത ആൾവഴിയാണ് ജോലിക്ക് കയറിയത്.വേളി ഇംഗ്ലിഷ് ഇന്ത്യൻ ക്ലേ കമ്പനിക്കു സമീപമുള്ള ലേബർ ക്യാംപിലായിരുന്നു ഇയാളുടെ താമസം.മിലിട്ടറി ഇന്റലിജൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിുന്നു അറസ്റ്റ്.ഇയാളുടെ പക്കൽ നിന്നും ബംഗ്ലാദേശ് പാസ്പോർട്ടും കണ്ടെത്തിയിട്ടുണ്ട്.കേന്ദ്ര, സംസ്ഥാന ഇന്റലിജൻസ് ഇയാളെ ചോദ്യം ചെയ്തു.