Leading News Portal in Kerala

കെടാത്ത ‘കനൽ‌’; മുതിർന്ന മാധ്യമപ്രവർത്തകരെ സഹകരിപ്പിച്ച് സിപിഐക്ക് പുതിയ യൂട്യൂബ് ചാനൽ| cpi to launch new youtube channel named kanal | Kerala


Last Updated:

പാർട്ടി സംസ്ഥാന സമ്മേളനത്തോടെ പുതിയ ചാനൽ പ്രവർ‌ത്തനം ആരംഭിക്കും

സിപിഐസിപിഐ
സിപിഐ

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI) പുതിയ യൂട്യൂബ് ചാനൽ തുടങ്ങുന്നു. ‘കനൽ’ എന്ന പേരിലാണ് ചാനൽ തുടങ്ങുക. ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിൻ്റെ നേതൃത്വത്തിലാണ് ഡിജിറ്റൽ ചാനൽ വരുന്നത്. പാർട്ടിയുടെ സമൂഹ മാധ്യമ ഇടപെടലിൻ്റെ ചുമതലക്കാരനായി രണ്ട് മാസം മുൻപ് ആർ രാജഗോപാൽ ചുമതലയേറ്റിരുന്നു. പാർട്ടിയുടെ ഔദ്യോഗിക വാർത്താ പ്രചാരണത്തിന് വേണ്ടിയാണ് ചാനൽ. മുഖ്യധാരാ മാധ്യമങ്ങളിൽ പാർട്ടിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം. പാർട്ടി സംസ്ഥാന സമ്മേളനത്തോടെ പുതിയ ചാനൽ പ്രവർ‌ത്തനം ആരംഭിക്കും.

പാർട്ടിയുടെ രാഷ്ട്രീയ ആശയങ്ങൾ, രാഷ്ട്രീയ നിലപാടുകൾ എന്നിവ ജനങ്ങളെ നേരിട്ട് അറിയിക്കാനാണ് ചാനൽ‌ തുടങ്ങുന്നത്. മുതിർന്ന മാധ്യമപ്രവർത്തകർ തന്നെ നേതൃത്വം നൽകുന്ന സംഘമാണ് ചാനൽ നിയന്ത്രിക്കുക എന്നാണ് വിവരം. നേരത്തെ, സാറ്റലൈറ്റ് ചാനൽ തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും പ്രായോ​ഗികത കണക്കിലെടുത്ത് പിന്നീട് തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

Summary: CPI is launching a new YouTube channel named ‘Kanal’ led by former Telegraph editor R Rajagopalan. The channel will start during the party’s state conference, aiming to spread political ideas to the public with the help of senior journalists.