നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു; ടീം വേമ്പനാട് കായലിൽ കുടുങ്ങി|Snake boat for Nehru Trophy boat race met with an accident team is stranded at Vembanad Lake | Kerala
Last Updated:
ശക്തമായ കാറ്റിൽ വള്ളം വലിച്ചുകൊണ്ടിരുന്ന ബോട്ടിന്റെ യന്ത്രം തകരാറിലായതാണ് അപകട കാരണം
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കാനെത്തിയ നടുവിലെപറമ്പൻ ചുണ്ടൻ വള്ളം വേമ്പനാട് കായലിൽ കുടുങ്ങി. കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ്ബിന്റെ വള്ളമാണിത്.
ശക്തമായ കാറ്റിൽ വള്ളം വലിച്ചുകൊണ്ടിരുന്ന ബോട്ടിന്റെ യന്ത്രം തകരാറിലായതാണ് അപകട കാരണം. ഇതോടെ വള്ളത്തിന്റെ നിയന്ത്രണം നഷ്ടമായി. അപകടത്തിൽ തുഴച്ചിൽക്കാർക്ക് ആർക്കും പരിക്കില്ല.
കുടുങ്ങിയ ടീമിനെ രക്ഷിക്കാൻ കുമരകത്ത് നിന്ന് മറ്റൊരു ബോട്ട് എത്തിച്ചു. ഈ ബോട്ടിന്റെ സഹായത്തോടെ ടീമിനെ പുന്നമടയിലേക്ക് മാറ്റി. ചുണ്ടൻ വള്ളത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല.
Alappuzha,Kerala
August 30, 2025 2:51 PM IST