Leading News Portal in Kerala

രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ സംരക്ഷണം ഒരുക്കുമെന്ന് അടൂർ പ്രകാശ്|MP Adoor Prakash says Rahul Mangkootatil will be provided with security to attend the assembly session | Kerala


Last Updated:

ആരോപണവിധേയരായ പലരും നിയമസഭയിലുണ്ട്. മറ്റുള്ളവർക്ക് ലഭിക്കുന്ന നീതി രാഹുലിനും ലഭിക്കണമെന്ന് അടൂർ പ്രകാശ്

News18News18
News18

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ഉയർന്ന ആരോപണങ്ങൾ തിരഞ്ഞെടുപ്പ് സമയത്ത് സാധാരണയായി ഉണ്ടാകുന്നതും അടിസ്ഥാനരഹിതവുമാണെന്ന് കോൺഗ്രസ് എം.പി. അടൂർ പ്രകാശ് പറഞ്ഞു. രാഹുലിന് എല്ലാ പിന്തുണയും സംരക്ഷണവും നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

മറ്റുള്ളവർക്ക് ലഭിക്കുന്ന നീതി രാഹുലിനും ലഭിക്കണം. സമാനമായ ആരോപണങ്ങൾ നേരിടുന്നവർ മറുഭാഗത്തുമുണ്ട്. ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പാർട്ടി രാഹുലിനെതിരെ താൽക്കാലിക നടപടിയെടുത്തത്. രാഹുൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കും.

നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണ്. ആരോപണവിധേയരായ പലരും നിയമസഭയിലുണ്ട്. രാഹുലിനെ മാത്രം എന്തിന് മാറ്റിനിർത്തണം? അദ്ദേഹത്തിനെതിരെ നിലവിൽ കേസുകളില്ല. പാർട്ടി അദ്ദേഹത്തെ താൽക്കാലികമായി മാറ്റിനിർത്തിയത് ജനാധിപത്യപരമായ രീതിയിലാണ്. കേസ് എടുത്താൽ അപ്പോൾ തീരുമാനമെടുക്കാം. കോൺഗ്രസിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് സി.പി.എം. അല്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.