Leading News Portal in Kerala

Nehru Trophy Boat Race: പള്ളാത്തുരുത്തിയെ അട്ടിമറിച്ച് വീയപുരം ചുണ്ടൻ! തുഴയെറിഞ്ഞത് വി ബി സി കൈനകരി|Veeyapuram Chundan wins the 71st Nehru Trophy 2025 Boat Race | Kerala


Last Updated:

പുന്നമട ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി

News18News18
News18

ആലപ്പുഴ: 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ വീയപുരം ചുണ്ടൻ ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ നടുഭാഗം ചുണ്ടനെ പിന്തള്ളിയാണ് വീയപുരം കിരീടം നേടിയത്. വില്ലേജ് ബോട്ട് ക്ലബ്ബ് കൈനകരിയാണ് വീയപുരം ചുണ്ടൻ തുഴഞ്ഞത്. പുന്നമട ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹീറ്റ്സിൽ മികച്ച സമയം കുറിച്ച നടുഭാഗം, നിരണം, മേല്‍പ്പാടം, വീയപുരം ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്.

വീയപുരം ചുണ്ടൻ ആറാം ഹീറ്റ്സിൽ ഒന്നാമതെത്തി ഫൈനലിൽ പ്രവേശിച്ചു. നടുഭാഗം ചുണ്ടൻ നാലാം ഹീറ്റ്സിൽ ഒന്നാം സ്ഥാനത്തെത്തി ഫൈനലിലേക്ക് മുന്നേറി. മൂന്നാം ഹീറ്റ്സിൽ ഒന്നാമതെത്തിയ മേൽപ്പാടം ചുണ്ടൻ വള്ളവും ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടി. അഞ്ചാം ഹീറ്റ്സിൽ ഒന്നാം സ്ഥാനത്തെത്തിയ പായിപ്പാടൻ ചുണ്ടൻ വള്ളത്തിന് ഫൈനലിൽ എത്താൻ സാധിച്ചില്ല. അതുപോലെ, ആദ്യ ഹീറ്റ്സിൽ ഒന്നാമതെത്തിയ കാരിച്ചാൽ ചുണ്ടൻ വള്ളവും ഫൈനൽ കാണാതെ പുറത്തായി.

ഫൈനലിലെത്തിയ ചുണ്ടന്‍വള്ളങ്ങള്‍ ഹീറ്റ്‌സില്‍ ഫിനിഷ് ചെയ്ത സമയം

നടുഭാഗം- 4.20.904

മേല്‍പ്പാടം- 4.22.123

വീയപുരം- 4.21.810

നിരണം- 4.21.269