ഓണത്തിന് ഡാം കാണാൻ പോയാലോ? ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങള്‍ക്ക് സന്ദർശിക്കാം | Idukki Cheruthoni dams open for public to pay a visit | Kerala
Last Updated:
ഓണത്തോടനുബന്ധിച്ചാണ് പൊതുജനങ്ങൾക്ക് ഇടുക്കി, ചെറുതോണി ജലസംഭരണികൾ സന്ദർശിക്കുവാൻ വൈദ്യുതി വകുപ്പ് അനുമതി നൽകിയത്
ഇടുക്കി (Idukki dam), ചെറുതോണി (Cheruthoni dam) ഡാമുകളിൽ പൊതുജനങ്ങള്‍ക്ക് സന്ദർശനം അനുവദിക്കും. സെപ്റ്റംബർ 1 മുതല്‍ നവംബർ 30 വരെയാണ് സന്ദർശനത്തിന് തുറന്നുകൊടുക്കുക. ബുധനാഴ്ച്ചകളിൽ പരിശോധനകൾക്കും ശുചീകരണങ്ങൾക്കുമായി പ്രവേശനം ഒഴിവാക്കും. ഓണത്തോടനുബന്ധിച്ചാണ് പൊതുജനങ്ങൾക്ക് ഇടുക്കി, ചെറുതോണി ജലസംഭരണികൾ സന്ദർശിക്കുവാൻ വൈദ്യുതി വകുപ്പ് അനുമതി നൽകിയിട്ടുള്ളത്.
സെപ്തംബർ 1 മുതൽ നവംബർ 30 വരെയുള്ള മൂന്നു മാസക്കാലമാണ് സന്ദർശനം അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ബുധനാഴ്ചകളിലും പരിശോധനകൾക്കും, ശുചീകരണത്തിനുമായി അടച്ചിടും. മഴ ശക്തമായി വെള്ളം തുറന്ന് വിടേണ്ട സാഹചര്യത്തിലും സന്ദർശനത്തിന് വിലക്കുണ്ടാവും.
കാലാവസ്ഥ വ്യതിയാനം മൂലം ജില്ലാ ദുരന്തനിവാരണ സമിതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോഴും ഡാമിൽ സന്ദർശനം നിർത്തിവയ്ക്കും. ഡാമില്‍ നടക്കുന്ന അറ്റകുറ്റപ്പണികള്‍ക്ക് തടസ്സമാകാതെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പുവരുത്തി സന്ദർശനം സാധ്യമാക്കണമെന്നാണ് സർക്കാർ നിർദ്ദേശം.
ശുചിത്വപൂർണമായ സൗകര്യങ്ങൾ ഹൈഡ്രൽ ടൂറിസം ഒരുക്കണം. കാൽനടയാത്ര അനുവദിക്കില്ല. ബഗ്ഗി കാറിൽ മാത്രമാണ് ഡാമിന് മുകളിലൂടെ സന്ദർശനത്തിന് അനുമതി.
പ്ലാസ്റ്റിക് ഉപയോഗം പൂർണ്ണമായി ഒഴുവാക്കുക, ഗ്രീൻ പ്രോട്ടോകോള്‍ പാലിക്കുക, സന്ദർശകരുടെ സുരക്ഷയ്ക്കായി പോലീസിനെ നിയോഗിക്കുക, ഇൻഷുറൻസ് പരിരക്ഷ എന്നിവയും ഹൈഡല്‍ ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്തമാണ്. അപകടസാധ്യതയുള്ള മേഖലയിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും സർക്കാരിൻ്റെ കർശന നിർദ്ദേശമുണ്ട്.
Summary: Idukki and Cheruthoni dams are open for public to pay a visit on account of Onam celebrations. Both dams are open from September 1 to November 30, 2025. In between, a few days are set aside for cleaning activities
Thiruvananthapuram,Kerala
August 30, 2025 11:59 AM IST