തിരുവനന്തപുരം കഴക്കൂട്ടം ദേശീയപാതയിൽ റേസിങ്ങിനിടെ നിയന്ത്രണം വിട്ട് കാർ തൂണില്‍ ഇടിച്ചു; ഒരാൾ മരിച്ചു,യുവതിയടക്കം 2 പേരുടെ നില ഗുരുതരം|One person dies after car loses control and crashes into pole during racing in kazhakuttam national highway | Kerala
Last Updated:
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുൻവശം പൂർണമായി തകർന്നു
തിരുവനന്തപുരം: റേസിങ്ങിനിടെ നിയന്ത്രണം വിട്ട് കാർ തൂണില്‍ ഇടിച്ച് ഒരാൾ മരിച്ചു. കാറിൽ ഉണ്ടായിരുന്ന യുവതിയടക്കം 2 പേരുടെ നില ഗുരുതരം. ബാലരാമപുരം സ്വദേശി ഷിബിൻ (28) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ കഴക്കൂട്ടം ദേശീയപാതയിലാണ് അപകടം. റേസിങിനിടെ കാര്‍ നിയന്ത്രണം വിട്ടുമറിഞ്ഞതെന്നാണ് കരുതുന്നത്.
കഴക്കൂട്ടം എലവേറ്റഡ് ഹൈവേയിൽ ടെക്നോ പാർക്കിനു സമീപമാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുൻവശം പൂർണമായി തകർന്നു. പോലീസ് എത്തിയാണ് വാഹനത്തിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. ഷിബിനായിരുന്നു കാർ ഓടിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
August 31, 2025 9:29 AM IST
തിരുവനന്തപുരം കഴക്കൂട്ടം ദേശീയപാതയിൽ റേസിങ്ങിനിടെ നിയന്ത്രണം വിട്ട് കാർ തൂണില്‍ ഇടിച്ചു; ഒരാൾ മരിച്ചു,യുവതിയടക്കം 2 പേരുടെ നില ഗുരുതരം