Leading News Portal in Kerala

ഓണക്കാലത്തെ യാത്രാത്തിരക്കിന് പരിഹാരം; 3 സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവെ Sothern Railways announces 3 special trains to ease Onam rush | Kerala


Last Updated:

സ്പെഷ്യൽ ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഓണക്കാലത്തെ യാത്രാത്തിരക്കിന് പരിഹരിഹാരമായി 3 സ്പെഷ്യൽ ട്രെയിനുകൾ ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ചു.തിരുവനന്തപുരം നോര്‍ത്ത്– ഉധ്ന ജംഗ്ഷൻ വണ്‍വേ എക്സ്പ്രസ്,മംഗളൂരു സെന്‍ട്രല്‍– തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ്, വില്ലുപുരം ജംഗ്ഷൻ – ഉധ്ന ജംഗ്ഷൻ എക്സ്പ്രസ് എന്നിവയാണ് പ്രഖ്യാപിച്ച സ്പെഷ്യ ട്രെയിനുകൾ. ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

തിരുവനന്തപുരം നോര്‍ത്ത്– ഉധ്ന ജംഗ്ഷൻ വണ്‍വേ എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 06137) സെപ്റ്റംബർ 1ന് രാവിലെ 9.30ന് തിരുവനന്തപുരം നോര്‍ത്തിൽ നിന്നു പുറപ്പെട്ട് സെപ്തംബർ 2ന് രാത്രി 11.45ന് ഉധ്ന ജംഗ്ഷനിൽ  എത്തിച്ചേരും. മംഗളൂരു സെന്‍ട്രല്‍– തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 06010) സെപ്റ്റംബര്‍ 2 ചൊവ്വാഴ്ച വൈകിട്ട് 7.30ന് മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് 3ന് രാവിലെ എട്ടിന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും. വില്ലുപുരം ജംഗ്ഷൻ – ഉധ്ന ജംഗ്ഷൻ എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 06159 ) സെപ്റ്റംബര്‍ 1 തിങ്കളാഴ്ച രാവിലെ 10.30ന് വില്ലുപുരം ജംഗ്ഷനിൽ  നിന്ന് പുറപ്പെട്ട് പാലക്കാട് വഴി 2ന് രാവിലെ 5.30ന് ഉധ്ന ജംക്‌ഷനിൽ എത്തിച്ചേരും.

ചെന്നൈ സെൻട്രൽ–തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 06127 ) ഇന്ന് ഉച്ചയ്ക്ക് 12.45ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ടു. നാളെ രാവിലെ 7.15ന് തിരുവനന്തപുരം നോര്‍ത്തിൽ എത്തും.

ഓണക്കാലത്ത് കേരളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായി വര്‍ധനവ് സാധാരണ ട്രെയിന്‍ സര്‍വീസുകളില്‍ വലിയ തിരക്കിന് കാരണമാകാറുണ്ട്. ഇത് കണക്കിലെടുത്താണ് പ്രത്യേക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയത്.