Leading News Portal in Kerala

പാലിയേക്കരയില്‍ ടോള്‍ നിരക്ക് കൂടും; ടോള്‍ പിരിവ് പുനഃരാരംഭിക്കുമ്പോള്‍ കൂട്ടിയ നിരക്ക് Toll rates will increase in PaliyekkaraThe increased rate will be when toll collection resumes | Kerala


Last Updated:

ദേശീയപാതയിലെ ഗതാഗത പ്രശ്‌നങ്ങളും കരാര്‍ ലംഘനങ്ങളും ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനിടെയാണ് വീണ്ടും ടോള്‍ വര്‍ധന

News18News18
News18

പാലിയേക്കരയില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിക്കാൻ കരാര്‍ കമ്പനിയായ ജിഐപിഎല്ലിന് ദേശിയപാത അതോറിറ്റി അനുമതി. റോഡുകളുടെ ശോച്യാവസ്ഥയും ഗതാഗതക്കുരുക്കും പരിഗണിച്ച് ഹൈക്കോടതി പാലിയേക്കരയിലെ ടോൾ പിരിവ് സെപ്റ്റംബര്‍ ഒമ്പത് വരെ നിർത്തി വച്ചിരിക്കുകയാണ്.ടോള്‍ പിരിവ് പുനഃരാരംഭിക്കുമ്പോള്‍ കൂട്ടിയ നിരക്കായിരിക്കും ഈടാക്കുക.ദേശീയപാതയിലെ ഗതാഗത പ്രശ്‌നങ്ങളും കരാര്‍ ലംഘനങ്ങളും ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനിടെ ആണ് വീണ്ടും ടോള്‍ വര്‍ധന.

എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നിനാണ് പാലിയേക്കരയില്‍ ടോള്‍ നിരക്ക് പരിഷ്‌കരിക്കുന്നത്. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് അഞ്ചുരൂപ മുതല്‍ 15 രൂപ വരെയാണ് ഈ വര്‍ഷം വര്‍ധിപ്പിച്ചത്. കാറുകള്‍ക്ക് ഒരു ഭാഗത്തേക്ക് പോകാന്‍ ഇതുവരെ 90 രൂപയായിരുന്നു. ഇനി 95 രൂപയാകും.ദിവസം ഒന്നില്‍കൂടുതല്‍ യാത്രയ്ക്ക് 140 രൂപ എന്നതില്‍ മാറ്റമില്ല. ചെറുകിട വാണിജ്യ വാഹനങ്ങള്‍ – 165, ഒന്നില്‍ കൂടൂതല്‍ യാത്രകള്‍ക്ക് 245. ബസ്, ട്രക്ക് എന്നിവയ്ക്ക് 330, ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 495. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 530, ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 795 എന്നിങ്ങനെയാണ് നിരക്ക്.