മദ്യം വാങ്ങാത്ത യാത്രക്കാരുടെ പാസ്പോർട്ട് ഉപയോഗിച്ച് മദ്യക്കുപ്പി; അന്വേഷണം തുടങ്ങി| customs starts probe into allegation of Liquor bottles found in passengers who didnt buy it from Thiruvananthapuram duty free shop | Kerala
Last Updated:
മദ്യംവാങ്ങാത്ത യാത്രക്കാരുടെ പേരിലാണ് അധികം നൽകുന്ന മദ്യത്തിന്റെ ബില്ലുകൾ അടിച്ചിരിക്കുന്നത്
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും മദ്യം വാങ്ങാത്ത യാത്രക്കാരുടെ പാസ്പോർട്ട് ഉപയോഗിച്ച് മദ്യക്കുപ്പി വാങ്ങിയെന്ന സംശയത്തിൽ അന്വേഷണം ആരംഭിച്ചു. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ തട്ടിപ്പിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് അന്വേഷണം തുടങ്ങിയത്. ഔട്ട്‌ലെറ്റിൽ എത്തുന്ന യാത്രക്കാർക്ക് ലഘുഭക്ഷണം ഓഫർ ചെയ്ത് പാസ്പോർട്ട് വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ് നടക്കുന്നത്.
നിയമാനുസൃതം രണ്ട് ലിറ്റർ വിദേശമദ്യമേ യാത്രക്കാരന് അനുവദനീയമായുള്ളൂ. മദ്യം വാങ്ങാത്ത യാത്രക്കാരുടെ പാസ്പോർട്ട് നമ്പരുപയോഗിച്ച് മറ്റ് യാത്രക്കാർക്ക് രണ്ട് ലിറ്ററിലധികം മദ്യം നൽകിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. മദ്യംവാങ്ങാത്ത യാത്രക്കാരുടെ പേരിലാണ് അധികം നൽകുന്ന മദ്യത്തിന്റെ ബില്ലുകൾ അടിച്ചിരിക്കുന്നത്.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
September 01, 2025 9:15 AM IST
