Leading News Portal in Kerala

‘നീ പുറത്തു വരൂ, വേദനകൾ സധൈര്യം പറയൂ, കരയേണ്ടത് വേട്ടക്കാരൻ’യുവതിയോട് നടി റിനി ആൻ ജോർജ്| actress Rini Ann George urges victim to come forward and share her experiences | Kerala


Last Updated:

യുവതിയോട് പുറത്തുവരാനും ഉണ്ടായ വേദനകൾ തുറന്നുപറയാനും ആവശ്യപ്പെട്ട് യുവനടിയും മുൻ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ്

റിനി ആൻ ജോർജ് (Image : Facebook)റിനി ആൻ ജോർജ് (Image : Facebook)
റിനി ആൻ ജോർജ് (Image : Facebook)

കൊച്ചി: യുവ നേതാവിനെതിരായ തന്റെ ആരോപണം കേരള രാഷ്ട്രീയത്തിൽ വൻ വിവാദമായതിനു പിന്നാലെ, ഗർഭഛിദ്ര വിഷയത്തിലെ യുവതിയോട് പുറത്തുവരാനും ഉണ്ടായ വേദനകൾ തുറന്നുപറയാനും ആവശ്യപ്പെട്ട് യുവനടിയും മുൻ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ്. കരയേണ്ടതും ഒറ്റപ്പെടേണ്ടതും നീയല്ല, വേട്ടക്കാരനാണ്. വേട്ടപ്പട്ടികൾ കുരയ്ക്കുന്നതു നീ കാര്യമാക്കേണ്ടെന്നും നിനക്ക് ഒപ്പം കേരളത്തിന്റെ മനസാക്ഷിയുണ്ടെന്നും റിനി ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.

പേരു വെളിപ്പെടുത്താതെ റിനി നടത്തിയ ആരോപണങ്ങൾക്കു പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ആരോപണ പ്രത്യാരോപണങ്ങൾ നടക്കവെയാണ് പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റുമായി റിനി രംഗത്തെത്തുന്നത്.

പോസ്റ്റിന്റെ പൂർണരൂപം

അവളോടാണ്…

പ്രിയ സഹോദരി…

ഭയപ്പെടേണ്ട…

വേട്ടപ്പട്ടികൾ കുരയ്ക്കുന്നതു നീ കാര്യമാക്കേണ്ട…

നിനക്കൊപ്പം കേരളത്തിന്റെ മനഃസാക്ഷി ഉണ്ട്…

ഒരു ജനസമൂഹം തന്നെയുണ്ട്…

നീ അല്ല കരയേണ്ടത്… നീ ചിരിച്ചു കൊണ്ട് ഈ ലോകത്തെ നേരിടണം…

കരയേണ്ടതും ഒറ്റപ്പെടേണ്ടതും വേട്ടക്കാരൻ ആണ്…

നീ പുറത്തു വരൂ… നിനക്കുണ്ടായ വേദനകൾ സധൈര്യം പറയു…

നീ ഇരയല്ല

നീ ശക്തിയാണ്… നീ അഗ്നിയാണ്…