‘ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സുപ്രീം കോടതിയില്‍ അറിയിക്കും’; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്|Sabarimala rituals will be informed to the Supreme Court saysTravancore Devaswom Board | Kerala
Last Updated:
നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നിലപാട് മാറ്റിയേക്കുമെന്ന് സൂചന. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുന്നതിനായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിലെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പറ്റി സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും, ഇക്കാര്യത്തിൽ കോടതി തീരുമാനമെടുക്കട്ടെ എന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വിഷയം കോടതിയുടെ പരിഗണനയിലുള്ളതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദേവസ്വം ബോർഡ് മാത്രം വിചാരിച്ചാൽ ആഗോള അയ്യപ്പ സംഗമം നടത്താൻ കഴിയില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്. പരിപാടിയെക്കുറിച്ച് ദേവസ്വം മന്ത്രിയുമായി സംസാരിച്ചപ്പോൾ നല്ല പിന്തുണയാണ് ലഭിച്ചത്. ഈ വിഷയം ദേവസ്വം ബോർഡ് ചർച്ച ചെയ്ത ശേഷമാണ് സർക്കാരിനെ അറിയിച്ചത്.
ശബരിമലയെക്കുറിച്ചുള്ള ദേവസ്വം ബോർഡിന്റെ വികസന കാഴ്ചപ്പാട് സംഗമത്തിൽ അവതരിപ്പിക്കുമെന്നും, ഇതിനെ മണ്ഡല-മകരവിളക്ക് ഉത്സവത്തിന്റെ മുന്നോടിയായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ചിലർ സംഗമത്തെക്കുറിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
മത-സാമുദായിക സംഘടനകളിൽ നിന്ന് നല്ല പിന്തുണ ലഭിച്ചതിൽ സന്തോഷമുണ്ട്. സംഗമത്തിനായുള്ള ചെലവുകൾ പൂർണമായും സ്പോൺസർഷിപ്പിലൂടെ കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഒരു പ്രത്യേക ബജറ്റ് ഇതുവരെ കണക്കാക്കിയിട്ടില്ല.
Thiruvananthapuram,Kerala
September 01, 2025 6:15 PM IST