Leading News Portal in Kerala

അയ്യങ്കാളി ജയന്തി ആഘോഷത്തിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിൽ ഔട്ട്; പുതിയ നോട്ടിസുമായി KPMS| Rahul Mamkootathil Excluded from Ayyankali Jayanthi celebration organized by KPMS | Kerala


Last Updated:

സെപ്റ്റംബർ 6ന് നിശ്ചയിച്ച പരിപാടി കെപിഎംഎസ് കുളനട യൂനിയൻ ആണ് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടകനായിട്ടാണ് രാഹുലിനെ തീരുമാനിച്ചിരുന്നത്

രാഹുൽ മാങ്കൂട്ടത്തിൽരാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ

പത്തനംതിട്ട: അയ്യങ്കാളി ജയന്തി ആഘോഷത്തിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഒഴിവാക്കി. രാഹുലിനെതിരെ ആരോപണവും പ്രതിഷേധവും ഉയർന്ന സാഹചര്യത്തിലാണ് കെപിഎംഎസ് സംഘടിപ്പിക്കുന്ന പരിപാടിയിൽ നിന്ന് ഒഴിവാക്കിയത്. സെപ്റ്റംബർ 6ന് നിശ്ചയിച്ച പരിപാടി കെപിഎംഎസ് കുളനട യൂനിയൻ ആണ് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടകനായിട്ടാണ് രാഹുലിനെ തീരുമാനിച്ചിരുന്നത്.

പരിപാടിയുടെ ഭാഗമായി രാഹുലിന്‍റെ പേര് വെച്ചുള്ള പോസ്റ്ററും സംഘാടകർ അച്ചടിച്ചിരുന്നു. രാഹുലിന് പകരം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെയാണ് ഉദ്ഘാടകനായി നിശ്ചയിച്ചിട്ടുള്ളത്. പുതിയ നോട്ടീസ് പ്രിന്റ് ചെയ്തിട്ടുണ്ട്.

നേരത്തെ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയോട് പാലക്കാട് മുനിസിപ്പൽ സ്റ്റാൻഡ് ഉദ്ഘാടനച്ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ നഗരസഭ ആവശ്യപ്പെട്ടിരുന്നു. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളും ഉദ്ഘാടനച്ചടങ്ങിലേക്ക് പ്രതിഷേധക്കാർ വരാനുള്ള സാധ്യതയും കണക്കിലെടുത്ത് ഉദ്ഘാടനച്ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ ഡെപ്യൂട്ടി ചെയർമാൻ അഡ്വ. ഇ കൃഷ്ണദാസ് ആണ് കത്തിലൂടെ ആവശ്യപ്പെട്ടത്.

ഇതേതുടർന്ന് മുനിസിപ്പൽ സ്റ്റാൻഡിന്‍റെ ഉദ്ഘാടനത്തിൽ രാഹുൽ പങ്കെടുത്തില്ല. നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ അധ്യക്ഷ വഹിച്ച ചടങ്ങിൽ പാലക്കാട് എം പി വി കെ ശ്രീകണ്ഠനായിരുന്നു ഉദ്ഘാടകൻ.