Leading News Portal in Kerala

കൊച്ചിയിൽ പിടിച്ചെടുത്ത വാഹനം വിട്ടുനൽകുന്നതിന് കൈക്കൂലിവാങ്ങിയ ഗ്രേഡ് എസ്ഐ പിടിയിൽ Grade SI arrested for accepting bribe to release seized vehicle in Kochi | Kerala


Last Updated:

വാഹനം വിട്ടുനൽകുന്നതിന് കൈക്കൂലിയായി പതിനായിരം രൂപയാണ് എസ്‌ഐ ഉടമയോട് ആവശ്യപ്പെട്ടത്

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചിയിൽ കേസിൽ പിടിച്ചെടുത്ത വാഹനം വിട്ടുനൽകുന്നതിന് കൈക്കൂലിവാങ്ങിയ ഗ്രേഡ് എസ്ഐ വിജിലൻസിന്റെ പിടിയിൽ. കൊച്ചി മരട് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഗോപകുമാറാണ് പിടിയിലായത്.വാഹനം വിട്ടുനൽകുന്നതിന് കൈക്കൂലിയായി പതിനായിരം രൂപയാണ് എസ്‌ഐ ഉടമയോട് ആവശ്യപ്പെട്ടത്.

പണം നൽകാതെ വാഹനം വിട്ടുതരില്ലെന്നാണ് എസ്ഐ ഉടമയോട് പറഞ്ഞത്.തുടർന്ന് വാഹന ഉടമ വിജിലൻസിനെ സമീപിക്കുകയായിരുന്നു. വിജിലന്‍സ് സംഘം നൽകിയ നോട്ടുകളുമായി വാഹന ഉടമ മരട് സ്‌റ്റേഷനിലെത്തി എസ്‌ഐ ഗോപകുമാറിന് പണം കൈമാറിയതിന് പിന്നാലെ വിജിലന്‍സ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.എസ്‌ഐ ഗോപകുമാറിന്റെ വീട്ടിലടക്കം പരിശോധന നടത്തുമെന്നും വിജിലന്‍സ് പറഞ്ഞു. പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.