‘ആഗോള അയ്യപ്പ സംഗമം സുപ്രധാന പരിപാടി; കേസുകൾ പിൻവലിക്കുന്നതിൽ പിടിവാശിയില്ല’ ; മന്ത്രി വാസവൻ Global Ayyappa Sangamam is an important event no insistence on withdrawing cases says Minister Vasavan | Kerala
Last Updated:
വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും കേസുകൾ കോടതിയിൽ വരുമ്പോൾ ആവശ്യമായ നടപടിയെടുക്കുമെന്നും മന്ത്രി
ആഗോള അയ്യപ്പ സംഗമം സുപ്രധാന പരിപാടിയാണെന്നും വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വി എൻ വാസവൻ. അയ്യപ്പ സംഗമം ദേവസ്വം ബോർഡിന്റെ പരിപാടിയാണ്. പ്രതിപക്ഷം കാര്യം മനസിലാകാതെ പ്രതികരിക്കുന്നത്.രാഷ്ട്രീയവിവാദത്തിന് സ്ഥാനമില്ല.കേസുകൾ പിൻവലിക്കുന്നതിൽ പിടിവാശിയില്ലെന്നും കോടതിയിൽ വരുമ്പോൾ ആവശ്യമായ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശത്ത് നിന്ന് എത്തുന്നവരുടെ അടക്കം അഭിപ്രായം പരിഗണിച്ചാണ് തീരുമാനമെന്നുമന്ത്രി പറഞ്ഞു. ശബരിമലയിലല്ല പമ്പയിലാണ് സംഗമം നടക്കുന്നത്. വിമാനത്താവള ത്തിന്റെ ഭാവിയും റെയിൽവേ വികസനം അടക്കമുള്ള പശ്ചാത്തല വികസനം ലക്ഷ്യം വച്ചുമുള്ള മാസ്റ്റർ പ്ളാനാണ് ചർച്ചയ്ക്ക് വയ്ക്കുന്നത്.പ്രതിപക്ഷം മനപൂർവ്വം രാഷ്ട്രീയ വിവാദം ഉണ്ടാക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Thiruvananthapuram,Kerala
September 03, 2025 5:12 PM IST
