Leading News Portal in Kerala

‘ദൃശ്യങ്ങൾ പുറത്തുവന്നത് രണ്ട് വർഷത്തെ പോരാട്ടത്തിൽ’; യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിന് പിന്തുണയുമായി രാഹുൽ മാങ്കൂട്ടത്തിൽRahul Mamkoottathil posts on Facebook after video of Youth Congress leader Sujith being brutally beaten by police | Kerala


Last Updated:

സുജിത്തിനെ മർദിച്ച് അവശനാക്കിയ ശേഷം കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്നും രാഹുൽ

News18News18
News18

കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. നീണ്ട രണ്ട് വർഷത്തെ പോരാട്ടത്തിന്റെ ഭാഗമായാണ് ദൃശ്യങ്ങൾ പുറത്ത് വന്നതെന്നും ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മർദിച്ച് അവശനാക്കിയ ശേഷം കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്നും രാഹുൽ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

പ്രസ്ഥാനത്തിനും ഈ നാടിനും വേണ്ടി നിരവധി യൂത്ത് കോൺഗ്രസുകാരാണ് ഇക്കാലയളവിൽ പോലീസിന്റെ ക്രൂര മർദ്ദനങ്ങൾക്ക് ഇരയായത്. അതിലെ ഏറ്റവും ക്രൂരമായ അനുഭവമാണ് സുജിത്തിന് നേരിടേണ്ടി വന്നതെന്നും രാഹുൽ പറഞ്ഞു. സുജിത്തിന്റെ പോരാട്ടത്തിന് ഈ നാട് പിന്തുണ കൊടുക്കുമെന്നും പോസ്റ്റിൽ പറയുന്നു.ലൈംഗികാരോപണ വിവാദത്തിന് ശേഷം ആദ്യമായാണ് രാഹുലിന്റെ ഭാഗത്തുനിന്ന് ഒരു രാഷ്ട്രീയ പ്രതികണം ഉണ്ടാകുന്നത്.

2023 ഏപ്രിൽ 5നായിരുന്നു സംഭവം നടന്നത്. എസ്‌ഐ നുഹ്‌മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരാണ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ചത്. വഴിയരികിൽ നിന്ന് സുഹൃത്തുക്കളെ അകാരണമായി പൊലീസ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് സുജിത്തിനെ സ്റ്റേഷനിൽ‌ എത്തിച്ച് മർദിച്ചത്. സുജിത്തിനെതിരെ അന്ന് വ്യാജ എഫ്ഐആറും ഇട്ടിരുന്നു. എന്നാൽ കോടതിയിൽ സുജിത്ത് നിരപരാധി എന്ന് തെളിയുകയായിരുന്നു. ക്രൂരമർദനത്തിൽ സ്റ്റേഷനിലെ നാല് പോലീസുകാർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിടുകയും ചെയ്ത‍ിരുന്നു. പൊലീസ് പൂഴ്ത്തിവെച്ച സിസിടിവി ദൃശ്യങ്ങൾ നിയമ പോരാട്ടത്തിനൊടുവിലാണ് പുറത്തുവന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘ദൃശ്യങ്ങൾ പുറത്തുവന്നത് രണ്ട് വർഷത്തെ പോരാട്ടത്തിൽ’; യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിന് പിന്തുണയുമായി രാഹുൽ മാങ്കൂട്ടത്തിൽ