Leading News Portal in Kerala

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി; ആരോപണം തള്ളി ആശുപത്രി അധികൃതർ patient died without receiving treatment at Thiruvananthapuram Medical College Hospital authorities deny allegations | Kerala


Last Updated:

തറയില്‍ കിടന്നിട്ടും രോഗിയെ ആരും തിരിഞ്ഞുനോക്കിയില്ലെന്നും ആരോപണം

News18News18
News18

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി.കണ്ണൂര്‍ സ്വദേശിയായ ശ്രീഹരി (53) ആണ് മരിച്ചത്.ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കഴിഞ്ഞമാസം 19ന് മെഡിക്കൽ കോളേജിൽ എത്തിച്ച ശ്രീഹരി ഇന്ന് പുലർച്ചെയാണ് മരിച്ചത്.തറയില്‍ കിടന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നും കൃത്യമായ ചികിത്സ നല്‍കിയില്ലെന്നും ശ്രീഹരിയുടെ സഹപ്രവർത്തകർ ആരോപിച്ചു.

അതേസമയം രോഗിക്ക് കൃത്യസമയത്ത് തന്നെ ചികിത്സ നല്‍കിയിരുന്നുവെന്നും ചികിത്സാ വിവരം ബന്ധുക്കളെ അറിയിച്ചിരുന്നതായും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. ശ്രീഹരിയെ ആശുപത്രിയില്‍ എത്തിച്ച ശേഷം കൂടെയുണ്ടായിരുന്നവര്‍ മടങ്ങിയെന്നും കൂട്ടിരിപ്പുകാര്‍ ഇല്ലാത്ത രോഗികളുടെ കൂട്ടത്തിൽപ്പെടുത്തി വേണ്ട ചികിത്സകളെല്ലാം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി; ആരോപണം തള്ളി ആശുപത്രി അധികൃതർ