കോഴിക്കോട് ടൂറിസ്റ്റ് കേന്ദ്രത്തിൽ ഉപയോഗിച്ച വെടിയുണ്ട കണ്ടെത്തി Used bullet found at Kozhikode tourist center police investigating | Kerala
Last Updated:
ടൂറിസ്റ്റ് കേന്ദ്രത്തിലെ ജീവക്കാരനാണ് ഗേറ്റിനു സമീപത്ത് വെടിയുണ്ട കണ്ടത്
കോഴിക്കോട് ടൂറിസ്റ്റ് കേന്ദ്രത്തിൽ ഉപയോഗിച്ച വെടിയുണ്ട കണ്ടെത്തി. ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ ബുധനാഴ്ച രാവിലെ ഒൻപതോടെയാണ് വെടിയുണ്ട കണ്ടെത്തിയത്. ടൂറിസ്റ്റ് കേന്ദ്രത്തിലെ ജീവക്കാരനാണ് ഗേറ്റിനു സമീപത്ത് കിടക്കുന്ന വെടിയുണ്ട കണ്ടത്.
കൂരാച്ചുണ്ട് പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. വെടിയുണ്ട വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലയായതിനൽ വിഷയത്തെ ഗൗരവത്തോടെയാണ് പൊലീസ് നിരീക്ഷിക്കുന്നത്.
Kozhikode,Kerala
September 03, 2025 7:45 PM IST
