ഓണാഘോഷ പരിപാടിയിൽ പാട്ടുപാടി തകർത്ത പൊലീസ് ഓഫീസർ വീട്ടിലെത്തി കുഴഞ്ഞുവീണ് മരിച്ചു| civil Police officer collapsed and died in kottayam | Kerala
Last Updated:
പകൽ സ്റ്റേഷനിൽ ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തതിന് ശേഷം വീട്ടിൽ പോവുകയും രാത്രി പത്തുമണിയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു
കോട്ടയം: പകൽ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടിയിൽ സജീവമായി പങ്കെടുക്കുകയും പാട്ടുപാടുകയും ചെയ്ത സിവിൽ പൊലീസ് ഓഫീസർ വീട്ടിലെത്തി കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ പുതുശ്ശേരിച്ചിറ സതീഷ് ചന്ദ്രൻ (42) ആണ് മരിച്ചത്.
ഓണാഘോഷ പരിപാടിയിൽ സതീഷ് ചന്ദ്രൻ പാട്ടുപാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. സതീഷ് ചന്ദ്രന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തികരിച്ചശേഷം പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വച്ചു. സംസ്കാരം വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.
Kottayam,Kottayam,Kerala
September 03, 2025 2:15 PM IST
