കൊല്ലത്ത് കെഎസ്ആർടിസി ബസും ജീപ്പും കൂട്ടിയിടിച്ച് 3 മരണം| three died in KSRTC bus-jeep collision in Kollam | Kerala
Last Updated:
ജീപ്പിൽ ഉണ്ടായിരുന്ന രണ്ടുപേർക്ക് ഗുരുതര പരിക്ക്
കൊല്ലം ഓച്ചിറ വലിയകുളങ്ങരയിൽ വാഹനാപകടത്തിൽ 3 മരണം. മഹീന്ദ്ര ഥാർ ജീപ്പും കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ 6.30നായിരുന്നു അപകടം. അപകടത്തിൽ ജീപ്പ് പൂർണമായും തകർന്നു. ചേർത്തലയിലേക്ക് പോയ ബസും എതിർദിശയിൽ നിന്ന് വന്ന് ജീപ്പും ആണ് കൂട്ടിയിടിച്ചത്. ജീപ്പിൽ ഉണ്ടായിരുന്ന രണ്ടുപേർക്ക് ഗുരുതര പരിക്ക്. തേവലക്കര പൈപ്പ് മുക്ക് സ്വദേശി പ്രിൻസ്, മക്കളായ അതുൽ, അൽക്ക എന്നിവരാണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസിലുണ്ടായിരുന്ന പത്ത് പേര്‍ക്കും പരിക്കേറ്റു. ഇവരെ ഓച്ചിറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Kollam,Kollam,Kerala
September 04, 2025 7:52 AM IST
