Leading News Portal in Kerala

ഓണത്തിരക്ക്: താമരശ്ശേരി ചുരത്തിൽ മൂന്ന് ദിവസം കർശന ഗതാഗതനിയന്ത്രണം Onam rush Strict traffic restrictions at Thamarassery Pass for three days | Kerala


Last Updated:

സന്ദർശകരെ ചുരത്തിലെ വ്യൂ പോയിൻറുകളിൽ കൂട്ടം കൂടാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ അനുവദിക്കില്ല

News18News18
News18

ഓണത്തിരക്ക് കണക്കിലെടുത്ത് താമരശ്ശേരി ചുരത്തിൽ വിനോദസഞ്ചാരികൾക്ക് മൂന്ന് ദിവസം കർശന നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്.വ്യാഴാഴ്ച മുതൽ മൂന്നുദിവസമാണ് നിയന്ത്രണം. ചുരത്തിൽ മണ്ണിടിഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണം.സന്ദർശകരെ ചുരത്തിലെ വ്യൂ പോയിൻറുകളിൽ കൂട്ടം കൂടാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ അനുവദിക്കില്ല.കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഒൻപതാം വളവിലെ വ്യൂ പോയിൻ്റിൽ നേരത്തെ തന്നെ ഗതാഗത നിയന്ത്രണം നിലനിൽക്കുന്നുണ്ട്.

ഓഗസ്റ്റ് 31 ന് മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി നൽകിയിരുന്നു. അതേസമയം ചുരത്തിൽ ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരുമെന്ന് പൊലീസ് അറിയിച്ചു.പൊലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ടാണ് കടത്തിവിടുക