അമ്മയ്ക്കൊപ്പം കുളിക്കാനെത്തിയ 10 വയസ്സുകാരിയെ ഒഴുക്കിൽപ്പെട്ട് കാണാതായി; ഒരു കുട്ടിയെ രക്ഷപ്പെടുത്തി | 10-year-old girl goes missing after being swept away by floodwaters while bathing with her mother in kozhikode | Kerala
Last Updated:
പുഴയുടെ മറുവശത്ത് തുണി അലക്കിക്കൊണ്ടരുന്ന സ്ത്രീ കുട്ടികൾ വെള്ളത്തിൽ വീഴുന്നത് കണ്ടതോടെ ബഹളം വച്ച് ആളെക്കൂട്ടുകയായിരുന്നു
കോഴിക്കോട്: മാനിപുരം ചെറുപുഴയിൽ അമ്മയോടൊപ്പം കുളിക്കാനെത്തിയ പത്തുവയസ്സുകാരിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. അമ്മയോടൊപ്പം രണ്ടു കുട്ടികളാണ് പുഴയിൽ കുളിക്കാനെത്തിയത്. ഇതിനിടെ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ഒഴുക്കിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു.
പുഴയുടെ മറുവശത്ത് തുണി അലക്കിക്കൊണ്ടരുന്ന സ്ത്രീ കുട്ടികൾ വെള്ളത്തിൽ വീഴുന്നത് കണ്ടതോടെ ബഹളം വച്ച് ആളെക്കൂട്ടുകയായിരുന്നു. തുടർന്ന് മുക്കത്ത് നിന്ന് ഫയർഫോഴ്സെത്തി ഒഴുക്കിൽപ്പെട്ട 12 വയസ്സുകാരനെ രക്ഷപ്പെടുത്തി. കാണാതായ പത്തുവയസ്സുകാരിക്കായി തിരച്ചിൽ നടത്തുകയാണ്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായാണ് കുട്ടിയെ കണ്ടെത്താനുള്ള തിരച്ചിൽ നടത്തുന്നത്.
Kozhikode,Kerala
September 05, 2025 9:52 PM IST
അമ്മയ്ക്കൊപ്പം കുളിക്കാനെത്തിയ 10 വയസ്സുകാരിയെ ഒഴുക്കിൽപ്പെട്ട് കാണാതായി; ഒരു കുട്ടിയെ രക്ഷപ്പെടുത്തി
